Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.സി / എസ്.ടി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ്

text_fields
bookmark_border
എസ്.സി / എസ്.ടി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ്
cancel

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ / സ്വാശ്രയ കോളജുകളിൽ എസ്.സി / എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2024 സെപ്റ്റംബർ 30ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളജുകളിൽ പ്രവേശനം ലഭിച്ചവർ എൻ.ഒ.സി (നിരാക്ഷേപപത്രം) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദിഷ്ടഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ് / കോളജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spot allotment to SC / ST seats
Next Story