Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പോര്‍ട്സ് ക്വാട്ട...

സ്പോര്‍ട്സ് ക്വാട്ട നിയമന നടപടികൾ ഉദാരമാക്കി

text_fields
bookmark_border
സ്പോര്‍ട്സ് ക്വാട്ട നിയമന നടപടികൾ ഉദാരമാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ സ​ർ​വി​സി​ല്‍ സ്‌​പോ​ര്‍ട്‌​സ് ക്വാ​ട്ട നി​യ​മ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​റെ ഉ​ദാ​ര​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​നം. കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​മ​ന യോ​ഗ്യ​ത​യാ​യി ചേ​ർ​ക്കാ​നും ഉ​ത്തേ​ജ​ക മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​തി​ന്​ പി​ടി​യി​ലാ​യ​വ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ൽ മാ​റ്റം​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു.

ഇ​ഷ്ട​ക്കാ​രെ പൊ​ലീ​സ്​ സേ​ന​യി​ൽ ഉ​ൾ​പ്പെ​ടെ നി​യ​മി​ക്കാ​ൻ പ്ര​ത്യേ​ക പ​രീ​ക്ഷ​യും മ​റ്റും ന​ട​ത്താ​ൻ നീ​ക്ക​മു​ണ്ടെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ്​ സ്​​പോ​ർ​ട്​​സ്​ ക്വാ​ട്ട നി​യ​മ​നം ഉ​ദാ​ര​മാ​ക്കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള 2020-’24 കാ​ല​യ​ള​വി​ലെ 243 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഇ​തി​നൊ​പ്പം നി​യ​മ​ന ന​ട​പ​ടി​ക​ള്‍ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ച്ചാ​ണ് പു​തി​യ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത​യാ​യി ചേ​ർ​ക്കും. അം​ഗീ​കൃ​ത ഫെ​ഡ​റേ​ഷ​നു​ക​ള്‍ ന​ട​ത്തു​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ചാ​മ്പ്യ​ന്‍ഷി​പ്പ്, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ്, കു​റ​ഞ്ഞ​ത് എ​ട്ടു രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അം​ഗീ​കൃ​ത അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ള്‍, ഖേ​ലോ ഇ​ന്ത്യ യൂ​നി​വേ​ഴ്‌​സി​റ്റി ഗെ​യിം​സ് എ​ന്നി​വ​കൂ​ടി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ത് കൂ​ടു​ത​ല്‍ താ​ര​ങ്ങ​ള്‍ക്ക് അ​വ​സ​രം ന​ല്‍കും.

ഉ​ത്തേ​ജ​ക മ​രു​ന്ന് വി​വാ​ദ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​രെ പൂ​ര്‍ണ​മാ​യും ഈ ​നി​യ​മ​ന​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന വ്യ​വ​സ്ഥ​യും ഭേ​ദ​ഗ​തി ചെ​യ്തു. പ​ക​രം ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​വും ശി​ക്ഷാ​കാ​ല​യ​ള​വും മാ​ത്ര​മാ​കും നി​യ​മ​ന അ​യോ​ഗ്യ​ത​യാ​യി ക​ണ​ക്കാ​ക്കു​ക. മ​റ്റു​നേ​ട്ട​ങ്ങ​ള്‍ നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും.

സ്‌​പോ​ര്‍ട്‌​സ് ക്വാ​ട്ട പ്ര​കാ​രം ക​ഴി​ഞ്ഞ 10​ വ​ര്‍ഷ​ത്തി​നി​ടെ 500 പേ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ സ​ർ​വി​സി​ല്‍ നി​യ​മ​നം ന​ല്‍കി. ഇ​തി​നു​പു​റ​മെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ലും കെ.​എ​സ്.​ഇ.​ബി, കേ​ര​ള പൊ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 500 പേ​ര്‍ക്കും ജോ​ലി ന​ല്‍കി​യെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports quotaEdu NewsLatest News
News Summary - Sports quota appointment procedures liberalized
Next Story