കാറിൽനിന്ന് 700 ലിറ്റർ സ്പിരിറ്റ് പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsഓച്ചിറ: ദേശീയപാതയിൽ വലിയകുളങ്ങരയിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്ന് 700 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻ ഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടി. സ്പിരിറ്റ് കാറിന് അകമ്പടി വന്ന കാറും പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. നി രവധി എക്സൈസ് കേസിൽ പ്രതികളായ കന്യാകുമാരി മരുത്തൻകോട് കുഴിത്തുറ സ്വദേശി കുരുവി എന്ന ബാലകൃഷ്ണൻ (52), തമിഴ്നാട് വ ിളവൻകോട് സ്വദേശി കനകൻ എന്ന കനകരാജ് (46), നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശി മണികുട്ടൻ എന്ന ദീപു (37), നെയ്യാറ്റിൻകര കൊല്ലയിൽ സ്വദേശി രാഹുൽ സുരേഷ് (26) എന്നിവരാണ് പിടിയിലായത്.
ഇവർ തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് സ്പിരിറ്റ് കടത്തുന്നതായി എൻഫോഴ്സ്മെൻറിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ വാഹനത്തിന് പിന്നാലെ എക്സൈസ് സംഘവും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ വലിയകുളങ്ങര പള്ളിമുക്കിന് സമീപം തട്ടുകടയ്ക്ക് സമീപത്ത് സ്പിരിറ്റുമായി വന്നവർ ചായ കുടിക്കാൻ ഇറങ്ങുകയും കാർ സ്വകാര്യ ആശുപത്രിക്കുമുന്നിലേക്ക് മാറ്റി പാർക്ക് ചെയ്യുകയും ചെയ്തു.
അകമ്പടി കാറും നിർത്തിയിട്ടിരുന്നു. ഇൗ സമയം ഉദ്യോഗസ്ഥർ ചായക്കടയിലേക്ക് കയറി മൂന്നുപേരെ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിെച്ചങ്കിലും അയാളെയും കീഴ്പ്പെടുത്തി. 20 കന്നാസുകളിലായിരുന്നു സ്പിരിറ്റ്. എക്സൈസ് സി.െഎ ടി. അനിൽകുമാർ, ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, എ. പ്രതീപ്റാവു, കെ.വി. വിനോദ്, എ.ഇ.ഐ ടി.ആർ. മുകേഷ്കുമാർ, മനോജ്, മധുസൂദനൻ നായർ, ഉദ്യോഗസ്ഥരായ സുബിൻ, ഷംനാദ്, സുരേഷ്ബാബു, കൃഷ്ണപ്രസാദ്, രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
