സ്പിന്നിങ് മിൽ എം.ഡി നിയമനം: മാനദണ്ഡം അട്ടിമറിച്ച് വ്യവസായ വകുപ്പിന്റെ കള്ളക്കളി
text_fieldsപാലക്കാട്: പൊതുമേഖലയിലേയും സഹകരണ മേഖലയിലേയും സ്പിന്നിങ് മില്ലുകളിലെ മാനേ ജിങ് ഡയറക്ടർമാരുടെ സ്ഥിരനിയമനത്തിന് അംഗീകരിച്ച അടിസ്ഥാന യോഗ്യത മാനദണ്ഡം സർക്കാർ തന്നെ അട്ടിമറിച്ചു. അഴിമിതിക്കേസിൽ സി.ബി.െഎ പ്രതിേചർത്ത കശുവണ്ടി കോർപ റേഷൻ മുൻ എം.ഡി കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡിെൻറ തലപ്പത്ത് നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ചൂടു പിടിക്കുന്നതിനിടയിലാണ് നിയമന മാനദണ്ഡങ്ങളിൽ വെള്ളം ചേർത്തുള്ള വ്യവസായ വകുപ്പിെൻറ കള്ളക്കളികൾ പുറത്തുവന്നത്.
അടിസ്ഥാനയോഗ്യതയിൽ ഇളവ് വരുത്തി 2018 മേയിലാണ് വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. ഭരണകക്ഷിക്ക് താൽപര്യമുള്ളവെര മില്ലുകളുടെ തലപ്പത്ത് നിലനിർത്താനാണ് യോഗ്യതയിൽ ഇളവ് വരുത്തിയെതന്നാണ് ആരോപണം. 2016 ജൂലൈ 15ന് റിയാബ് ഇറക്കിയ വിജ്ഞാപനത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ എം.ഡി നിയമനത്തിന് നിശ്ചയിച്ച അടിസ്ഥാനയോഗ്യത വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം സ്പിന്നിങ് മിൽ എം.ഡി നിയമനത്തിനുള്ള യോഗ്യത ടെക്സ്റ്റൈൽ എൻജിനീയറിങിൽ ബിരുദം/തത്തുല്യം, അല്ലെങ്കിൽ എം.ബി.എ എന്നതാണ്.
യോഗ്യത നേടിയശേഷം ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തി പരിചയം, അതിൽതന്നെ സീനിയർ മാനേജർ തലത്തിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സ്വതന്ത്ര ചുമതലയോടെ അംഗീകൃത സ്ഥാപനത്തിൽ പ്രവർത്തിച്ചിരിക്കണം എന്നും നിഷ്കർഷിക്കുന്നു. എന്നാൽ, 2018ലെ ഉത്തരവിൽ ബിരുദത്തിനുപകരം ഡിേപ്ലാമക്കാരേയും പരിഗണിക്കാമെന്ന് ഇളവ് വരുത്തി. തൃശൂർ, ആലപ്പി, കണ്ണൂർ, കുറ്റിപ്പുറം മാൽകോ ടെക്സ് സഹകരണ സ്പിന്നിങ് മില്ലുകളിൽ എം.ഡി പദവിയിൽ തുടരുന്നവർക്കുവേണ്ടിയാണ് യോഗ്യതയിൽ ഇളവ് ചെയ്തതെന്ന് ആരോപണമുണ്ട്. കണ്ണൂർ, കുറ്റിപ്പുറം മാൽകോ ടെക്സ് എന്നിവയുടെ അധികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥെൻറ വിദ്യാഭ്യാസ യോഗ്യത ഡിേപ്ലാമ ഇൻ ടെക്സ്െറ്റെൽ ടെക്നോളജി മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
