Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 2:44 PM GMT Updated On
date_range 26 May 2023 2:44 PM GMTവിമാനം കരിപ്പൂരിൽ ഇറക്കാനായില്ല; ബഹളംവെച്ച് യാത്രക്കാർ, കൊച്ചിയിൽ ഇറങ്ങിയവർ വലഞ്ഞു
text_fieldsbookmark_border
നെടുമ്പാശ്ശേരി: റൺവേ അറ്റകുറ്റപ്പണിയെത്തുടർന്ന് ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കാനായില്ല. വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത് യാത്രക്കാരെ വലച്ചു. തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ കൊച്ചി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
ഇതോടെ വിമാനത്തിലെ യാത്രക്കാർ നാട്ടിലെത്തിക്കാൻ വൈകിയതിനെച്ചൊല്ലി ബഹളംവെച്ചു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ റോഡ് മാർഗം കരിപ്പൂരിലെത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ വഴങ്ങിയില്ല.
ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ പുതിയ ജീവനക്കാരെ കൊണ്ടുവന്ന് വിമാനമാർഗം തന്നെ കരിപ്പൂരിലെത്തിക്കാമെന്ന് പൊലീസിന്‍റെ സാന്നിധ്യത്തിൽ ധാരണയുണ്ടാക്കിയതോടെയാണ് ബഹളം ശമിച്ചത്.
Next Story