കൊച്ചി-ഫുജൈറ സർവിസ് വീണ്ടും റദ്ദാക്കി സ്പൈസ് ജെറ്റ്; യാത്രക്കാർ ദുരിതത്തിൽ
text_fieldsകൊച്ചി: കൊച്ചിയിൽ സ്പൈസ് ജെറ്റ് വിമാന സർവിസുകൾ വീണ്ടും തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ ഇന്നും കടുത്ത പ്രതിസന്ധിയിലായി.
ഫുജൈറയിൽനിന്നും രാവിലെ 6.55ന് കൊച്ചിയിലെത്തേണ്ടിയിരുന്ന വിമാനം വൈകി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും ഒടുവിൽ ഈ സർവിസ് പൂർണമായി റദ്ദാക്കുകയായിരുന്നു.
ഇതേത്തുടർന്ന്, രാവിലെ 11.45-ന് കൊച്ചിയിൽ നിന്നും ഫുജൈറയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരോട് വിമാനം വൈകുമെന്നും രാത്രി 9.40-ന് പുറപ്പെടാനായി എന്തിയാൽ മതിയെന്നും വിമാനക്കമ്പനി അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ഈ സർവിസും ഇന്നത്തേക്ക് റദ്ദാക്കിയെന്ന സന്ദേശമാണ് ഒടുവിൽ ലഭിച്ചത്.
അവസാന നിമിഷം സർവിസുകൾ റദ്ദാക്കുന്നത് പതിവായതോടെ യാത്രക്കാർ കടുത്ത അമർഷത്തിലാണ്. വിമാനം റദ്ദാക്കിയതിനുള്ള കാരണം വിമാന കമ്പനിയിൽനിന്ന് ലഭിച്ചിട്ടില്ല. ഓണത്തിന് നാട്ടിലേക്ക് എത്താനായി ടിക്കറ്റ് എടുത്തവരാണ് ഫുജൈറയിൽനിന്നുള്ള വിമാനം റദ്ദാക്കിയതിലൂടെ ഏറെ ദുരിതത്തിലായത്. ഇവർ ഇനി അധിക നിരക്ക് നൽകി മറ്റ് വിമാന കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

