Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌പൈസ് ജെറ്റ് ദുബൈ...

സ്‌പൈസ് ജെറ്റ് ദുബൈ സര്‍വിസ് റദ്ദാക്കി: യാത്രക്കാര്‍ പ്രതിഷേധിച്ചിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല

text_fields
bookmark_border
https://www.madhyamam.com/tags/spice-jet
cancel
camera_alt

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്‌​പൈ​സ് ജെ​റ്റി​ന്റെ ദു​ബൈ സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​തിൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധിച്ചപ്പോൾ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്‌​പൈ​സ് ജെ​റ്റി​ന്റെ ദു​ബൈ സ​ർ​വി​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത് യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന സ​ർ​വി​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ക്കാ​ര്യം യാ​ത്ര​ക്കാ​രെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ശേ​ഷം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​താ​യു​ള്ള ക​മ്പ​നി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍ ക്ഷു​ഭി​ത​രാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ള്‍പ്പെ​ടെ 170 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​ല്‍ പോ​കാ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്ന​ത്. മു​ട​ങ്ങി​യ സ​ർ​വി​സി​ന് പ​ക​രം ബ​ദ​ല്‍ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ക​മ്പ​നി അ​റി​യി​ച്ച​തു​മി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്‌​പൈ​സ് ജെ​റ്റ് കൗ​ണ്ട​റി​ന് മു​ന്നി​ല്‍ കൂ​ട്ട​മാ​യെ​ത്തി യാ​ത്ര​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഏ​റെ നേ​രം നീ​ണ്ടു. വി​സ കാ​ലാ​വ​ധി തീ​രു​ന്ന​വ​രും ദു​ബൈ​യി​ല്‍ അ​ത്യാ​വ​ശ്യ​മാ​യി എ​ത്തേ​ണ്ട​വ​രും യാ​ത്ര​ക്കാ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യും സ​മാ​ന​മാ​യ സം​ഭ​വം വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.40ന് ​ദു​ബൈ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഇ​തേ വി​മാ​നം റ​ദ്ദാ​ക്കി​യി​രു​ന്നു.

ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ ചൊ​വ്വാ​ഴ്ച കൊ​ണ്ടു​പോ​കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ദ​ല്‍ സ​ർ​വി​സും റ​ദ്ദാ​ക്കി. ബ​ദ​ല്‍ യാ​ത്രാ​സൗ​ക​ര്യ​ത്തി​ന് പ​ക​രം ടി​ക്ക​റ്റ് തു​ക മ​ട​ക്കി​ന​ല്‍കു​മെ​ന്ന അ​റി​യി​പ്പാ​ണ് പി​ന്നീ​ട് ക​മ്പ​നി അ​ധി​കൃ​ത​രി​ല്‍നി​ന്നു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetcancelling serviceair Passengers protestCalicut Air port
Next Story