കണ്ണട വിവാദം: ചട്ട വിരുദ്ധമല്ലെന്ന് സുനിൽ കുമാർ
text_fieldsെകാച്ചി: സ്പീക്കർ പി. ശ്രീരാമകഷ്ണൻ കണ്ണടക്കായി അരലക്ഷത്തോളം രൂപ വാങ്ങിയതിൽ ചട്ടവിരുദ്ധമായി യാതൊന്നുമില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ജനപ്രതിനിധികൾക്കുള്ള ആനുകൂല്യം കൈപ്പറ്റുന്നു എന്നല്ലാതെ ഇതിൽ മറ്റൊന്നുമുണ്ടായിട്ടില്ല. കൃത്രിമ രേഖ ചമച്ചൊന്നുമല്ല പണം കൈപ്പറ്റിയത്. പല പൊതു പ്രവർത്തകരും ജീവിക്കുന്നത് തന്നെ സർക്കാർ സഹായം െകാണ്ടാണ്. ശ്രീരാമകൃഷ്ണെൻറ ജീവിതം എല്ലാവർക്കും അറിയാവുന്നതാണ്. സതസന്ധരെയും പൊതു പ്രവർത്തകരെയും ഒരു പോലെ കാണരുതെന്നും വിവാദത്തോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
സ്പീക്കറുടെ കണ്ണടയുടെ പേരിലെ വിവാദം അനാവശ്യമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും പ്രതികരിച്ചു. ഇതാണോ വലിയ കാര്യമെന്ന് ചോദിച്ച മന്ത്രി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനും മാധ്യമപ്രവർത്തകരെ ഉപദേശിച്ചു. വിഷയത്തിൽ സ്പീക്കറെ കുറ്റപ്പെടുത്താൻ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തയ്യാറായില്ല. അർഹതപ്പെട്ടതാണ് എഴുതിയെടുത്തതെങ്കിൽ അതിൽ തെറ്റില്ല. ലളിതജീവിതം വേണോ എന്ന് തീരുമാനിക്കേണ്ടത് അതാത് വ്യക്തികളാണെന്നും കാനം പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
