കുംഭമേള: പ്രത്യേക ട്രെയിനുകൾ
text_fieldsപാലക്കാട്: മഹാകുംഭമേള സമയത്തെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. നമ്പർ 06019 മംഗളൂരു-വാരാണസി പ്രതിവാര സ്പെഷൽ ജനുവരി 18, ഫെബ്രുവരി 15 തീയതികളിൽ രാവിലെ 4.15ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം (രണ്ടു സർവിസുകൾ) ഉച്ചക്ക് 2.50ന് വാരാണസിയിലെത്തും.
മടക്കദിശയിലുള്ള ട്രെയിൻ നമ്പർ 06020 വാരാണസി-മംഗളൂരു പ്രതിവാര സ്പെഷൽ വാരാണസിയിൽനിന്ന് ജനുവരി 21, ഫെബ്രുവരി 18 തീയതികളിൽ വൈകീട്ട് 6.20ന് പുറപ്പെട്ട് നാലാം ദിവസം (രണ്ടു സർവിസുകൾ) പുലർച്ച 2.30ന് മംഗളൂരുവിൽ എത്തും.
കേരളത്തിൽ കാസർകോട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, ഫറോക്ക്, തിരൂർ, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

