വാരാന്ത്യത്തിൽ തിരക്ക് കുറക്കാൻ പ്രത്യേക ട്രെയിൻ
text_fieldsപാലക്കാട്: തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ വാരാന്ത്യത്തിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിന് അനുവദിച്ചു. ട്രെയിൻ നമ്പർ 06041 മംഗളൂരു ജങ്ഷൻ-കൊച്ചുവേളി സ്പെഷൽ ആഗസ്റ്റ് 17ന് 19.30ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം 08.00 ന് കൊച്ചുവേളിയിലെത്തും.
തിരികെ (ട്രെയിൻ നമ്പർ 06042) ആഗസ്റ്റ് 18ന് കൊച്ചുവേളിയിൽനിന്ന് 18.40ന് പുറപ്പെട്ട് അടുത്ത ദിവസം 07.00 ന് മംഗലാപുരത്തെത്തും. 14 സ്ലീപ്പർ ക്ലാസ് കോച്ചുകളും മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണുള്ളത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കായംകുളം ജങ്ഷൻ, കൊല്ലം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

