Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ആറ്​​ പകൽ​...

കേരളത്തിൽ ആറ്​​ പകൽ​ ട്രെയിനുകൾ കൂടി

text_fields
bookmark_border
കേരളത്തിൽ ആറ്​​ പകൽ​ ട്രെയിനുകൾ കൂടി
cancel

പാ​ല​ക്കാ​ട്​: സം​സ്ഥാ​ന​ത്തെ ​ട്രെ​യി​ൻ യാ​ത്രി​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ആ​റ്​ പ​ക​ൽ വ​ണ്ടി​ക​ളു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. പാ​ല​രു​വി, ഏ​റ​നാ​ട്​ എ​ക്​​സ്​​പ്ര​സു​ക​ൾ, മം​ഗ​ളൂ​രൂ-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ട്രെ​യി​നു​ക​ളാ​യി ഒാ​ടു​ന്ന ഇ​വ​യി​ൽ റി​സ​ർ​വേ​ഷ​നി​ലൂ​ടെ മാ​​ത്ര​മേ യാ​​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ജ​നു​വ​രി നാ​ലു​മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങു​ന്ന തി​രു​നെ​ൽ​വേ​ലി-​പാ​ല​ക്കാ​ട്​ ജ​ങ്​​​ഷ​ൻ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ ​െട്ര​യി​ൻ (പാ​ല​രു​വി എ​ക്​​സ്​​പ്ര​സ്​ -06791) ​തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്ന്​ രാ​ത്രി​ 11.15ന്​ ​പു​റ​പ്പെ​ട്ട്​ പി​റ്റേ​ദി​വ​സം ഉ​ച്ച​ക്ക്​ 12.50ന്​ ​പാ​ല​ക്കാ​െ​ട്ട​ത്തും. ജ​നു​വ​രി അ​ഞ്ചി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന പാ​ല​ക്കാ​ട്​ ജ​ങ്​​​ഷ​ൻ-​തി​രു​നെ​ൽ​വേ​ലി പ്ര​തി​ദി​ന സ്​​പെ​ഷ​ൽ ​െട്ര​യി​ൻ (പാ​ല​രു​വി എ​ക്​​സ്​​പ്ര​സ്​-06792) വൈ​കീ​ട്ട്​ 4.05ന്​ ​പാ​ല​ക്കാ​ട്ടു​​നി​ന്ന്​ പു​റ​പ്പെ​ട്ട്​ പു​ല​ർ​ച്ച 4.55ന്​ ​​തി​രു​നെ​ൽ​വേ​ലി​യി​ൽ എ​ത്തും.

ജ​നു​വ​രി ആ​റി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​​ഷ​ൻ ഏ​റ​നാ​ട്​ പ്ര​തി​ദി​ന റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ​െട്ര​യി​ൻ (06605) മം​ഗ​ളൂ​രു സെ​​ൻ​ട്ര​ലി​ൽ​നി​ന്ന്​ രാ​വി​ലെ 7.20ന്​ ​പു​റ​പ്പെ​ട്ട്​ രാ​ത്രി 11.20ന്​ ​നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​​ഷ​നി​ലെ​ത്തും. ജ​നു​വ​രി ഏ​ഴു​മു​ത​ൽ നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ പു​ല​ർ​ച്ച ര​ണ്ടി​ന്​ പു​റ​പ്പെ​ടു​ന്ന നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഏ​റ​നാ​ട്​ പ്ര​തി​ദി​ന റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06606) വൈ​കീ​ട്ട്​ ആ​റി​ന്​ മം​ഗ​ളൂ​വി​ലെ​ത്തും.

ജ​നു​വ​രി ആ​റി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ പ്ര​തി​ദി​ന റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06323) കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ രാ​വി​ലെ 7.55ന്​ ​പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട്​ 6.50ന്​ ​മം​ഗ​ളൂ​രു​വി​ൽ എ​ത്തും. ജ​നു​വ​രി ഏ​ഴ്​ മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ പ്ര​തി​ദി​ന റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06324) രാ​വി​ലെ ഒ​മ്പ​തി​ന്​ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട്​ 7.55ന്​ ​കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​​ഷ​നി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian railwayTrain Service
Next Story