You are here

ഉത്സവ സീസണിൽ പ്രത്യേക ട്രെയിൻ സർവിസ്

23:55 PM
13/01/2018

കൊ​ച്ചി: ഉ​ത്സ​വ സീ​സ​ണി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​ത്യേ​ക സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി. മ​ക​ര​വി​ള​ക്ക്, പൊ​ങ്ക​ൽ പ്ര​ത്യേ​ക നി​ര​ക്ക് ട്രെ​യി​ൻ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ലി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​ക്ക്​ ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (06028) വൈ​കീ​ട്ട് 7.50ന് ​ചെ​ന്നൈ​യി​ലെ​ത്തും. 10 സ്ലീ​പ്പ​ർ ക്ലാ​സ്, മൂ​ന്ന് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​ണ്ട്. കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ജോ​ളാ​ർ​പ്പേ​ട്ട, കാ​ട്​​പ്പ​ടി, ആ​ര​ക്കോ​ണം, പേ​രാ​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും. 

കൊ​ച്ചു​വേ​ളി-​ഹൈ​ദ​രാ​ബാ​ദ് പ്ര​ത്യേ​ക നി​ര​ക്ക് ട്രെ​യി​ൻ (07116) 22 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ട് വ​രെ സ​ർ​വി​സ് ന​ട​ത്തും. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 7.45ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന്​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ഹൈ​ദ​രാ​ബാ​ദ് എ​ത്തും. ഒ​രോ സെ​ക്ക​ൻ​ഡ്, തേ​ഡ് എ.​സി, 16 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഇൗ​റോ​ഡ്, സേ​ലം, ജോ‍ളാ​ർ​പ്പേ​ട്ട, വ​നി​യ​മ്പാ​ടി, ആ​മ്പൂ​ർ, കാ​ട്പ്പ​ടി, ചി​റ്റൂ​ർ, തി​രു​പ്പ​തി, റെ​നി​ഗു​ണ്ട, ഗു​ഡൂ​ർ, നെ​ല്ലൂ​ർ, ഒ​ങ്കോ​ൾ, തെ​നാ​ലി, ഗു​ണ്ടൂ​ർ, പി​ദു​ഗു​ര​ല്ല, ന​ൽ​ഗൊ​ണ്ട, സെ​ക്ക​ന്ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്​ ഉ​ണ്ട്.

Loading...
COMMENTS