പൂജ അവധി: പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും
text_fieldsപാലക്കാട്: പൂജ സീസണിലെ തിരക്ക് കുറക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 06155 എറണാകുളം-മംഗലാപുരം സ്പെഷൽ എക്സ്പ്രസ് ഒക്ടോബർ 10ന് എറണാകുളത്തുനിന്ന് 10ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 5.30ന് മംഗലാപുരത്തും നമ്പർ 06156 മംഗളൂരു-എറണാകുളം സ്പെഷൽ എക്സ്പ്രസ് 11ന് ഉച്ചക്ക് 1.50ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 9.25ന് എറണാകുളത്തുമെത്തും.
നമ്പർ 06195 ചെന്നൈ സെൻട്രൽ-കോട്ടയം സ്പെഷൽ എക്സ്പ്രസ് 10, 12 തീയതികളിൽ രാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 1.45ന് കോട്ടയത്തും നമ്പർ 06196 കോട്ടയം-ചെന്നൈ സെൻട്രൽ സ്പെഷൽ എക്സ്പ്രസ് 11, 13 തീയതികളിൽ വൈകീട്ട് 4.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈ സെൻട്രലിലുമെത്തും.

