സ്പെഷൽ ട്രെയിനുകളിൽ അന്തർജില്ല യാത്ര വിലക്കി
text_fieldsതിരുവനന്തപുരം: സ്പെഷൽ ട്രെയിനുകളിൽ സംസ്ഥാനത്തിനുള്ളിൽ മാത്രമായി യാത്ര അനുവദിക്കില്ല. ഇൗ വണ്ടികളിൽ എടുത്ത 412 യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കി. ഇവർക്ക് പണം മടക്കിനൽകും. സംസ്ഥാന സർക്കാറിെൻറ ആവശ്യത്തെ തുടർന്നാണ് നടപടി. അന്തർജില്ല യാത്രക്ക് അനുമതി നൽകരുതെന്നാണ് സർക്കാർ നിലപാട്.
ഡൽഹിയിൽനിന്ന് വരുന്ന ട്രെയിനിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിൽനിന്ന് യാത്രക്കാർക്ക് കോഴിക്കോേട്ടാ എറണാകുളം റെയിൽവേ സ്റ്റേഷനിലോ ഇറങ്ങാം. ഇവിടങ്ങളിൽനിന്ന് ആർക്കും യാത്രക്കായി ട്രെയിനിൽ കയറാൻ കഴിയില്ല. തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്ക് വെള്ളിയാഴ്ച രാത്രി 7.40ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ നിന്ന് എറണാകുളം, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ആർക്കും ഇറങ്ങാൻ കഴിയിെല്ലന്നും തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മുഖേന കേരളത്തിലേക്ക് വരുന്നതിന് തടസ്സമില്ല. അന്തർജില്ല യാത്രക്ക് മാത്രമേ അനുമതി നിഷേധിച്ചിട്ടുള്ളൂ. മറ്റ് ജില്ലകളിലേക്ക് ട്രെയിൻ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും അതത് അക്കൗണ്ടുകളിൽ റീഫണ്ട് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
