Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഗുവാഹതിക്കു സ്​പെഷൽ ട്രെയിൻ

text_fields
bookmark_border
railway
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഗു​വാ​ഹ​തി​യി​ലേ​ക്കും തി​രി​ച്ചും സ്​​പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ജൂ​ൺ 19, 26, ജൂ​ലൈ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ൽ (ശ​നി​യാ​ഴ്​​ച​ക​ളി​ൽ)​വൈ​കീ​ട്ട്​ ആ​റി​ന്​ പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം-​​ഗു​വാ​ഹ​തി സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ൽ (06185) തൊ​ട്ട​ടു​ത്ത ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ഗു​വാ​ഹ​തി​യി​ലെ​ത്തും. പൂ​ർ​ണ​മാ​യും റി​സ​ർ​വ്​ കോ​ച്ചു​ക​ള​ട​ങ്ങി​യ ഇൗ ​സ​ർ​വി​സി​ലേ​ക്ക്​ ബു​ക്കി​ങ്​ തു​ട​ങ്ങി.

ഗു​വാ​ഹ​തി​യി​ൽ​നി​ന്ന്​ ജൂ​ൺ 23, 30, ജൂ​ൈ​ല ഏ​ഴ്, 14 തീ​യ​തി​ക​ളി​ൽ (ബു​ധ​നാ​ഴ്​​ച​ക​ളി​ൽ) രാ​വി​ലെ 6.45ന്​ ​പു​റ​പ്പെ​ടു​ന്ന ഗു​വാ​ഹ​തി-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ൽ (06186) തൊ​ട്ട​ടു​ത്ത വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 11.10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ത​ൃ​ശൂ​ർ, പാ​ല​ക്കാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

ഇൻറർസിറ്റി സ്​പെഷൽ ഭാഗികമായി റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം-​​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​പെ​ഷ​ൽ (06305) ജൂ​ൺ 16, 20, 24, 25, 26, 27, 28, 29,30 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ഷൊ​ർ​ണൂ​ർ വ​രെ യാ​ത്ര​മേ സ​ർ​വി​സ്​ ന​ട​ത്തൂ​വെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ വ​രെ​യു​ള്ള യാ​ത്ര​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainGuwahatiThiruvananthapuram News
News Summary - special train from thiruvananthapuram to guwahati
Next Story