Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ ചമച്ച്...

വ്യാജരേഖ ചമച്ച് അവയവക്കച്ചവടം: വിശദ അന്വേഷണത്തിന് പ്രത്യേക സംഘം

text_fields
bookmark_border
വ്യാജരേഖ ചമച്ച് അവയവക്കച്ചവടം: വിശദ അന്വേഷണത്തിന് പ്രത്യേക സംഘം
cancel

കി​ഴ​ക്ക​മ്പ​ലം (എ​റ​ണാ​കു​ളം): അ​വ​യ​വ​ദാ​ന​ത്തി​ന്റെ മ​റ​വി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം (എ​സ്.​ഐ.​ടി) രൂ​പ​വ​ത്ക​രി​ക്കാ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ പൊ​ലീ​സ്. അ​വ​യ​വ ക​ച്ച​വ​ട സൂ​ത്ര​ധാ​ര​നും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജീ​ബ് ക​ല്ല​ട്ര ഒ​ളി​വി​ലാ​ണ്.

ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സം​ശ​യം. അ​വി​ടെ​നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് പോ​യോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ട്. നി​ല​വി​ൽ പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം ന​ജീ​ബി​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന, രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ജീ​ബി​ന്റെ ഭാ​ര്യ റ​ഷീ​ദ​യെ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ക​രി​മു​ക​ൾ പോ​ത്ത​നാം​പ​റ​മ്പി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കു​റ​ച്ചു​കാ​ല​മാ​യി അ​വ​യ​വ ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ലു​വ റൂ​റ​ൽ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും പൊ​ലീ​സി​ന് വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണം ഒ​ടു​വി​ൽ ന​ജീ​ബി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ന​ജീ​ബും സം​ഘ​വും പ​ള്ളി​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്.

ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ല​ട്ര മെ​ഡി​ക്ക​ൽ‍ ടൂ​റി​സം പ്രൈ​വ​റ്റ് ലി​മി​റ്റ‍ഡ് എ​ന്ന ക​മ്പ​നി​യു​ടെ ര​ജി​സ്ട്രേ​ഡ് ഓ​ഫി​സ് വി​ലാ​സം കാ​ണി​ച്ച​ത് ആ​ലു​വ എ​ട​ത്ത​ല​യി​ലാ​ണെ​ങ്കി​ലും അ​തൊ​രു ചെ​റി​യ മു​റി മാ​ത്ര​മാ​ണ്. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ത് തു​റ​ന്നി​ട്ടു​മി​ല്ല. അ​വ​യ​വ​ദാ​ന​മ​ട​ക്കം ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ റോ​ളാ​ണ് ത​ങ്ങ​ൾ​ക്കെ​ന്ന് ഇ​വ​രു​ടെ വെ​ബ്‍സൈ​റ്റി​ലു​ണ്ട്.

നി​ല​വി​ൽ വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും ഈ ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ത്ര​ത്തോ​ളം അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്നെ​ന്ന് ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ത​ല​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

കു​ന്ന​ത്തു​നാ​ട്, ത​ടി​യി​ട്ട​പ​റ​മ്പ്, അ​മ്പ​ല​മേ​ട് പൊ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​ന്റെ മ​റ​വി​ൽ ന​ട​ന്ന വ​ൻ​കി​ട അ​വ​യ​വ​ക്ക​ട​ത്ത് ശൃം​ഖ​ല​യെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് സൂ​ച​ന​ക​ൾ

കി​ഴ​ക്ക​മ്പ​ലം: അ​വ​യ​വ ക​ച്ച​വ​ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക്ക് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ച​ന​ക​ൾ. പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ ബ​ന്ധു​വാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ ഇ​ട​പാ​ടു​കാ​രെ​യും ഇ​ര​ക​ളെ​യും വ​ല​യി​ലാ​ക്കി​യ​ത്. പെ​രി​ങ്ങാ​ല പോ​ത്ത​നാം​പ​റ​മ്പി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക​മാ​യ ഡ​യ​റി ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പ​ണ​മി​ട​പാ​ടു​ക​ളെ​യും രാ​ഷ്ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത​രെ​യും​കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ പി​ടി​യി​ലാ​യ സ​നോ​ജി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​ത് പ​ണ​മാ​യി ന​ജീ​ബ് കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ത​ട്ടി​പ്പി​നാ​യി ‘മെ​ഡി​ക്ക​ൽ ടൂ​റി​സം’ എ​ന്ന മ​റ​വി​ലാ​ണ് ഇ​യാ​ൾ ക​മ്പ​നി രൂ​പ​വ​ത്ക​രി​ച്ച​ത്. സ്വ​ന്തം കു​ടും​ബ​പ്പേ​ര് ത​ന്നെ​യാ​ണ് ക​മ്പ​നി​ക്കും ന​ൽ​കി​യ​ത്. ഇ​ത് വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു. വി​ദേ​ശ​ത്തേ​ക്ക​ട​ക്കം അ​വ​യ​വ​ങ്ങ​ൾ ക​ട​ത്തി​യ​തി​ൽ രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ൾ ഇ​യാ​ൾ​ക്ക് ക​വ​ച​മാ​യെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingKizhakkambalamorgon donorHuman Trafficking Forgery
News Summary - Special Team to Investigate Organ Sale Scam in Ernakulam
Next Story