Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷൻ ഗോൾഡ്​...

ഫാഷൻ ഗോൾഡ്​ തട്ടിപ്പ്​; പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്​ക്വാഡ്

text_fields
bookmark_border
pookoya thangal
cancel

കാസ​ർകോട്​: ഫാഷൻ ​േഗാൾഡ്​ തട്ടിപ്പുകേസിൽ ഒളിവിൽകഴിയുന്ന ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്​ക്വാഡ്​. മുസ്​ലിം ലീഗ്​ നേതാവും എം.എൽ.എയുമായ എം.സി. കമറുദ്ദീൻ കേസിൽ അറസ്​റ്റിലായി 15 ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

തട്ടിപ്പ്​ കേസിൽ പല കേസുകളിലും ഒന്നാംപ്രതിയായ പൂക്കോയ തങ്ങൾക്കായി അന്വേഷണസംഘം ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. നേരത്തേ കേസിൽ പൂക്കോയ തങ്ങളെ ചോദ്യം ചെയ്​ത്​ വിട്ടയച്ചിരുന്നു. കമറുദ്ദീൻ അറസ്​റ്റിലായതോടെയാണ്​ പൂക്കോയ തങ്ങൾ മുങ്ങിയതെന്നാണ്​ വിവരം.

Show Full Article
TAGS:pookoya thangal MC Kamaruddin Fashion Gold Scam Muslim League 
News Summary - special Squad For to catch pookoya thangal
Next Story