സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം: മലപ്പുറം ജേതാക്കൾ
text_fieldsഒറ്റപ്പാലം: മൂന്നുദിനം നീണ്ട സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ അന്തിമഫലങ്ങൾ അറി ഞ്ഞപ്പോൾ അണമുറിയാതെ പെയ്ത മഴയെ സാക്ഷിനിർത്തി സ്വർണക്കപ്പിൽ മുത്തമിട്ട് മലപ് പുറം. ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലാണ് മലപ്പുറം 340 പോയൻറുമായി ഒാവറോൾ കിരീടം കരസ്ഥമാക്കിയത്. 310 പോയൻറുമായി കോഴിക്കോട് രണ്ടും 301 പോയൻറുമായി പാലക്കാട് മൂന്നും സ്ഥാനം നേടി.
സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എ.ഡി.പി.ഐ സി.എ. സന്തോഷ് വിജയികളെ പ്രഖ്യാപിച്ചു. സ്മരണികയുടെ പ്രകാശനവും നടന്നു. വിജയികൾക്കുള്ള സമ്മാനദാനവും പി. ഉണ്ണി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ കെ. രത്നമ്മ, കൗൺസിലർ പി.എം.എ ജലീൽ, സ്കൂൾ പ്രിൻസിപ്പൽ എൽ.ആർ. ഹേമ തുടങ്ങിയവർ സംസാരിച്ചു.
