സ്പെഷല്‍ സ്കൂള്‍ കലോത്സവം:വേദിയില്‍ പ്രതിഭകളുടെ നിറഞ്ഞാട്ടം; അണിയറയില്‍ സാമ്പത്തിക പ്രതിസന്ധി
text_fieldsആലപ്പുഴ: എല്ലാവേദികളിലും പ്രതിഭകളുടെ നിറഞ്ഞാട്ടം മൂലം സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം ആവേശത്തിലാകുമ്പോള്‍ അണിയറയില്‍ സാമ്പത്തിക പ്രതിസന്ധി സംഘാടകരെ വട്ടംചുറ്റിക്കുന്നു. മേളയുടെ രണ്ടു ദിനവും ഏറെപണിപ്പെട്ടാണ് സംഘാടകര്‍ കടത്തിവിട്ടത്. മേളക്ക് ഒമ്പത് ലക്ഷം സര്‍ക്കാര്‍ സഹായമായി അനുവദിച്ചെങ്കിലും പണം ലഭിക്കാത്തത് സംഘാടകരെ വലച്ചു.
വിവിധ സബ് കമ്മിറ്റികള്‍ കടം വാങ്ങിയാണ് മേള മുന്നോട്ട് കൊണ്ടുപോകുന്നത്. ബാങ്കില്‍നിന്നും ചെക്ക് മാറാന്‍ സാധിക്കാതെ വന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. മേളയുടെ നടത്തിപ്പിനായി മുപ്പത് സബ് കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. 4.5 ലക്ഷം രൂപ ബജറ്റുള്ള ഫുഡ് കമ്മിറ്റിയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഒന്നൊഴികെ എല്ലാ സബ് കമ്മിറ്റികള്‍ക്കും 10,000 രൂപക്ക് മുകളിലാണ് ബജറ്റ്.
ഇശലുകള്‍ പെയ്തിറങ്ങി രണ്ടാംദിനം
ഇശലുകള്‍ പെയ്തിറങ്ങിയ രണ്ടാം ദിനം മൊഞ്ചത്തിമാര്‍ സ്വന്തമാക്കി. ഒപ്പനപ്പാട്ടിന്‍െറ താളത്തില്‍ താളം പിടിച്ച് സുന്ദരികള്‍ വേദിയില്‍ നിറഞ്ഞപ്പോള്‍ നിറസദസ്സിനു അത് ഹൃദ്യാനുഭവമായി മാറി. പ്രധാന വേദിയായ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം കൈയടികളാല്‍ നിറഞ്ഞു.
വേദിക്ക് മുന്നില്‍ നിന്നുള്ള പരിശീലകരുടെ കൈയടിച്ചുള്ള സ്റ്റെപ് കാണിച്ചുകൊടുക്കല്‍ കാണികളില്‍ ചിരിപടര്‍ത്തി. അതേസമയം സീഡി പ്ളെയറുകള്‍ മത്സരാര്‍ഥികളെ കരയിപ്പിച്ചു. ഒപ്പനപ്പാട്ടിന് പകരം സംഘനൃത്തത്തിന്‍െറയും മോഹിനിയാട്ടത്തിന്‍െറയും പാട്ടുകളാണ് വന്നത്.
വേദികളിലെല്ലാം നിശ്ശബ്ദത; സൗഹൃദം പങ്കിടാന്‍ നവമാധ്യമങ്ങള്‍
ദിന്നശേഷിക്കാരുടെ കലാമേളകള്‍ വിവിധ വേദികളില്‍ പൊടിപൊടിക്കുമ്പോള്‍ വേദികളിലെല്ലാം സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് തിരക്കായിരുന്നു. കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്ന കുട്ടികളുടെ അവസ്ഥ കാണികളുടെ കണ്ണുനിറച്ചു. എന്നാലും വിധിയുടെ മുന്നില്‍ തോല്‍ക്കാന്‍ ഇവര്‍ തയാറല്ലായിരുന്നു. നവമാധ്യമങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ മനസ്സുതുറന്നു. നവമാധ്യമങ്ങള്‍ വഴി പരസ്പരം സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. വാട്സ്ആപ്പും ഫേസ്ബുക്കും സംസാരശേഷികള്‍ നഷ്ടപ്പെട്ട കുറെ മനുഷ്യജീവനുകള്‍ക്ക് അനുഗ്രഹമായി മാറിയ കാഴ്ചകളാണ് വേദികളില്‍ കാണാന്‍ സാധിച്ചത്. കലാനഗരി ഇത്തരം സൗഹൃദങ്ങളുടെ സംഗമഭൂമിയായി മാറി. വാട്സ്ആപ്പില്‍ കൂടിമാത്രം പരിചയമുള്ളവരെ പലരും ഇന്നലെയാണ് നേരില്‍ കാണുന്നത്.
special school festivelകെട്ടിപ്പിടിച്ചും മുത്തംകൊടുത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും സെല്‍ഫിയെടുക്കാനും ആരും മറന്നില്ല. ജില്ലയുടെ അതിരുകള്‍ക്ക് അപ്പുറമുള്ള സൗഹൃദങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വല്ലപ്പോഴും മാത്രമെ നേരില്‍ കാണാന്‍ സാധിക്കൂവെന്ന പ്രയാസം ഒരുപരിധിവരെ സാമൂഹിക മാധ്യമങ്ങള്‍ വഴി കുറക്കാന്‍ സാധിക്കുമെന്ന് മലബാറില്‍ നിന്നുള്ളവര്‍ പറയുന്നു. ഇവര്‍ക്കായി പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
