സൈബർ, സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പ്രത്യേക പദ്ധതി
text_fieldsതിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതിരേഖ തയാറാക്കാൻ ഉന്നതയോഗം തീരുമാനിച്ചു. ഇതിനായി തെലങ്കാനയിലെ സംവിധാനം ഇവിടെയും നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. വിവിധ സൈബർ കുറ്റകൃത്യങ്ങൾക്ക് സമഗ്ര ഏകീകൃത നിയമം കൊണ്ടുവരികയാണ് തെലങ്കാന ചെയ്തത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമവിരുദ്ധ നിക്ഷേപ പദ്ധതികൾ നിരോധിക്കുന്ന ‘ബഡ്സ്’ ആക്ട് കാര്യക്ഷമമായി നടപ്പാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഉടനടി നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നിയമിച്ച അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം, സാമ്പത്തിക തട്ടിപ്പില്‍പെടുന്നവര്‍ക്ക് ഈ അതോറിറ്റി മുഖേന നഷ്ടം നികത്താന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.
റോഡപകടങ്ങള്‍ കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ ട്രാഫിക് അവലോകന യോഗത്തില്‍ നല്‍കിയ നിർദേശങ്ങളുടെ നടത്തിപ്പിന്‍റെ പുരോഗതിയും ഡി.ജി.പി അനിൽകാന്ത് വിലയിരുത്തി. ഇത് ഫലപ്രദമായി നടപ്പാക്കാനും അദ്ദേഹം നിർദേശിച്ചു. എല്ലാ ജില്ലകളിലും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി അവക്ക് സമീപം ഹൈവേ പട്രോളിങ് ശക്തമാക്കും. നടപ്പാത കൈയേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

