പ്രകൃതിയുടെ കടക്കൽ കോടാലി വെക്കാൻ പോകുന്ന നിർദേശങ്ങളടങ്ങിയ വിജ്ഞാപനമാണ് ഇ.െഎ.എ അഥവാ എൻവയോൺമെൻറൽ ഇംപാക്ട് അസ്സെസ്മെൻറ് 2020. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുേമ്പാൾ അതിെൻറ മുൻനിര പോരാളികളായുള്ളത് രാജ്യത്തെ ചെറുപ്പക്കാർ തന്നെ. ന്യൂജൻ എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവരോടെല്ലാം മറുപടി പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ് അവർ. മാത്രമല്ല, നാളെയുടെ തലമുറക്ക് കൂടി അവകാശപ്പെട്ട മണ്ണും കാടും മലയുമെല്ലാം കൈമോശം വരാതിരിക്കാൻ എന്നും സംരക്ഷിക്കുമെന്നും അവർ തറപ്പിച്ചു പറയുന്നു.
ഇ.െഎ.എക്കെതിരെ വ്യത്യസ്ത രീതിയിലുള്ള പ്രചാരണങ്ങളാണ് പലഭാഗത്തുനിന്നും ഉയരുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് 'പ്രാന്ത് പൂക്കുന്നിടം' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവരുന്ന പോസ്റ്ററുകൾ. 'കുരുത്തംകെട്ടവൻ' എന്ന പേരിൽ വന്ന പോസ്റ്ററുകൾ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
ഇ.െഎ.എക്ക് പിറകിൽ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ രണ്ടുപേർ തമ്മിലെ സംഭാഷണ രീതിയിൽ ലളിതമായി അവതരിപ്പിക്കുകയാണ് ഇവർ. പതിനായിരത്തിലേറെ പേരാണ് ഇൗ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. കൂടാതെ നിരവധി പേർ വിവിധ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇൗ പോസ്റ്റിെൻറ കൂടെ എന്തുകൊണ്ടാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ''എന്താണ് ഇ.െഎ.എ? എൻവയോൺമെൻറ് ഇംപാക്ട് അസ്സെസ്മെൻറ് 2020 എന്ന് വെച്ചാൽ? പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമെന്നോണം ഒരു നിയമമുണ്ട്.. 1986ൽ കൊണ്ടുവന്ന എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ആക്ട്. അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി, ഖനി, ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകളുണ്ട്. അവർ പഠിച്ചശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ്.
പക്ഷേ, ഈ ഇ.െഎ.എ 2020 നിയമപ്രകാരം പറയുന്നത് ഇങ്ങനെയാണ്^ അവർക്ക് അവരുടെ പദ്ധതികൾ എപ്പോൾ വേണമെങ്കിലും തുടങ്ങാം, അതിനുശേഷം മാത്രമേ അതിനെപറ്റിയും അതുണ്ടാക്കുന്ന പരിസ്ഥിതി ദോഷങ്ങളെ പറ്റിയും പഠിക്കുന്ന സമിതി പഠനം തുടങ്ങൂ എന്നതാണ്.
അപ്പൊ ഇ.െഎ.എ 2020 കരടിെൻറ ദോഷങ്ങളോ? ഈ നിയമം നിലവിൽ വന്നാൽ ഒന്നാമത്തെ ദോഷം, സർക്കാർ ഉദ്യോഗസ്ഥരോ ആ പദ്ധതി അസൂത്രിതരോ അല്ലാതെ സാധാരണക്കാരായ ആൾക്കും ശബ്ദമുയർത്താൻ കഴിയില്ല എന്നതാണ്.
രണ്ടാമത്, ഇത് വന്നാൽ ബോർഡർ മേഖലയിൽ 100 കിലോമീറ്ററിൽ പരിസ്ഥിതിയെ നശിപ്പിച്ചാലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ്.
മൂന്നാമത് റോഡ്, തുറമുഖം തുടങ്ങി എന്ത് തന്നെ പദ്ധതികൾ വന്നാലും അതിെൻറയൊന്നും പ്രവർത്തനം ആരെയും അറിയിക്കാതെ എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്നത് തന്നെ... അതായത്, സാധാരണക്കാരുടെ വീടിനും ജീവിതത്തിനും ഒരു വിലയുമില്ല. ഉണ്ടെങ്കിലും മിണ്ടാതെ കിടക്കയും കളഞ്ഞു വേറെ വഴി പോകണം എന്ന് തന്നെ.
പച്ച മലയാളത്തിൽ പറഞ്ഞാൽ, കിടപ്പാടം തകർന്നാലും പരിസ്ഥിതി മരിച്ചാലും സർക്കാറും പണമുള്ളവനും ചെയ്യുന്നതും നോക്കി വായിൽ വിരൽ വെച്ച് മിണ്ടാതിരിക്കണമെന്നു സാരം''. ഇൗ കുറിപ്പോടെയാണ് പോസ്റ്ററുകൾ പങ്കുവെച്ചിട്ടുള്ളത്.
60000ത്തിനടുത്ത് ഫോളോവേഴ്സുള്ള പേജാണ് പ്രാന്ത്പൂക്കുന്നിടം. ചുരുങ്ങിയ വരികളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്ന പോസ്റ്റുകളാണ് ഇതിൽ ഇവർ പങ്കുവെക്കാറുള്ളത്. പേജിന് കീഴിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് എഴുത്തുകൾ വാങ്ങുന്നത്. അതിൽനിന്ന് തെരഞ്ഞെടുക്കുന്നവ മനോഹരമായി ഡിസൈൻ ചെയ്ത് പോസ്റ്റ് ചെയ്യും.
പുതുതലമുറയിൽപ്പെട്ടവരാണ് ഇതിൽ അധികവുമുള്ളത്. മിക്കവരും 30 വയസ്സിന് താഴെയുള്ളവർ. ഇ.െഎ.എക്കെതിരായ നിരവധി പോസ്റ്റുകൾ ഇൗ ഗ്രൂപ്പിൽ നിറഞ്ഞിട്ടുണ്ട്. പ്രാന്ത്പൂക്കുന്നിടം കൂടാതെ സമാനരീതിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റ പേജുകളിലും ഇ.െഎ.എക്കെതിരായ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.