ഭൂമിയും വീടും വിട്ടുനൽകേണ്ടിവരുന്ന പാവങ്ങൾക്ക് പ്രത്യേക പാക്കേജ് -മുഖ്യമന്ത്രി
text_fieldsവൈക്കം: പാലം, റോഡ് തുടങ്ങിയ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന പാവങ്ങൾക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാക്കേകടവ്-നേരേകടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് സെന്റ് ഭൂമിയിൽ വീടുവെച്ച് താമസിക്കുന്ന ഒരാൾക്ക് പദ്ധതിക്കായി ഒരുഭാഗം വിട്ടുനൽകേണ്ടി വരുമ്പോൾ മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങി വീടുവെക്കാനാവശ്യമായ പണം കൂടി നൽകും.
സാധാരണക്കാരെ പെരുവഴിയിൽ ഇറക്കുന്നതല്ല സർക്കാറിന്റെ വികസന നയം. പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉത്തരവാദിത്തം ഉറപ്പാക്കും.
കാലതാമസം മൂലം പൊതുഖജനാവിൽ നിന്നുള്ള ധനനഷ്ടം ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

