മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ്
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തിെൻറ സൈന്യത്തിനായി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു.
തീരദേശ മേഖലക്കായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്ലാറ്റുകൾ അനുവദിക്കും. വീടിന് പുറമെ 10 ലക്ഷം രൂപയും നൽകും.
തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 90 കോടി രൂപ വകയിരുത്തി. തീരദേശ മേഖലയിലെ ആശുപത്രികൾ ഈ വർഷം തന്നെ നവീകരിക്കും.
മത്സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പ നൽകും. അതിനായി മത്സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് കൂടുതൽ പുതിയ ഹാർബറുകൾ സ്ഥാപിക്കും. പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖവും കൊല്ലത്ത് ബോട്ട് ബിൾഡിങ് യാഡും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
