Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌പെഷൽ ഓണക്കിറ്റ്:...

സ്‌പെഷൽ ഓണക്കിറ്റ്: സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

text_fields
bookmark_border
സ്‌പെഷൽ ഓണക്കിറ്റ്: സംസ്ഥാനതല വിതരണോദ്ഘാടനം നാളെ
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക്​ ന​ൽ​കു​ന്ന അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സ്‌​പെ​ഷ​ൽ കി​റ്റി​െൻറ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 31ന്​ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ഇ​ട​പ്പ​ഴ​ഞ്ഞി ജ​ങ്ഷ​നി​ലെ റേ​ഷ​ൻ ക​ട​യി​ൽ രാ​വി​ലെ 8.30ന് ​ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ഗ​സ്​​റ്റ്​ 16 വ​രെ​യാ​ണ്​ കി​റ്റ് വി​ത​ര​ണം.16 ഇ​നം സാ​ധ​ന​ങ്ങ​ൾ കി​റ്റി​ലു​ണ്ടാ​കും. ഒ​രു കി​ലോ പ​ഞ്ച​സാ​ര, അ​ര​ക്കി​ലോ വീ​തം വെ​ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ർ, 250 ഗ്രാം ​തു​വ​ര​പ്പ​രി​പ്പ്, 100 ഗ്രാം ​വീ​തം തേ​യി​ല, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ, ഒ​രു കി​ലോ ശ​ബ​രി പൊ​ടി ഉ​പ്പ്, 180 ഗ്രാം ​സേ​മി​യ, 180 ഗ്രാം ​പാ​ല​ട, 500 ഗ്രാം ​ഉ​ണ​ക്ക​ല​രി എ​ന്നി​യു​ടെ പാ​ക്ക​റ്റ്, 50 ഗ്രാം ​ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ഒ​രു പാ​ക്ക​റ്റ് (20 ഗ്രാം) ​ഏ​ല​ക്ക, 50 മി​ല്ലി നെ​യ്യ്, 100 ഗ്രാം ​ശ​ർ​ക്ക​ര​വ​ര​ട്ടി/​ഉ​പ്പേ​രി, ഒ​രു കി​ലോ ആ​ട്ട, ഒ​രു ശ​ബ​രി ബാ​ത്ത് സോ​പ്പ്, ഒ​രു തു​ണി​സ​ഞ്ചി എ​ന്നി​വ​യാ​ണു​ണ്ടാ​കു​ക. മു​ൻ മാ​സ​ങ്ങ​ളി​ലേ​തു​പോ​ലെ എ.​എ.​വൈ, മു​ൻ​ഗ​ണ​ന, മു​ൻ​ഗ​ണ​നേ​ത​ര സ​ബ്‌​സി​സി, മു​ൻ​ഗ​ണ​നേ​ത​ര നോ​ൺ സ​ബ്‌​സി​സി എ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും ഓ​ണ​ക്കി​റ്റ് വി​ത​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitOnam kitState level distribution
News Summary - Special Onam kit: State level distribution inauguration tomorrow
Next Story