പാലത്തായി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം
text_fieldsകണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തലശേ രി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ് പോക്സോ കേസ് അന്വേഷണ ചുമതല.
സ്കൂള ിൽ അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ബി.ജെ.പി നേതാവുകൂടിയാണ് പ്രതിയായ അധ്യാപകൻ പത്മരാജൻ. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്ഥാനത്തിന് പുറത്ത് തെരച്ചിൽ നടത്തുന്നതിന് തടസമുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 17 നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
