Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഫിർ സ്‌ക്രീൻ ഷോട്ട്:...

കാഫിർ സ്‌ക്രീൻ ഷോട്ട്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്

text_fields
bookmark_border
Kafir screen shot
cancel

തിരുവനന്തപുരം: വടകര ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.

ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്. എ​സ്.​ഐ.​ടി രൂ​പ​വ​ത്ക​രി​ച്ച് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം.​എ​ൽ.​എ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, ക്രൈബ്രാഞ്ച് എസ്.സി.പി.ഒമാരായ കെ.ബി വിജേഷ്, കെ.സുധീഷ്, വടകര സ്റ്റേഷനിലെ ശ്രീജ, സൈബർ സെല്ലിലെ റിജേഷ്, സരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 410/2024, 411/2024 എന്നീ രണ്ട് കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരമുള്ള ഒരു കേസ്. വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയും സമൂഹത്തിൽ ലഹളയും സമാധാന ലംഘനവും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഐ.പി.സി 153, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള രണ്ടാമത്തെ കേസ്.

അന്വേഷണ പുരോഗതി വിലയിരുത്തി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സ​മാ​യി​രു​ന്നു വി​വാ​ദ സ്ക്രീ​ൻ​ഷോ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വ​ട​ക​ര എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ ഇ​ട​തു​പ​ക്ഷ സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണ് ‘കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട്’ എ​ന്ന പേ​രി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. ‘മ​റ്റേ​തോ കാ​ഫി​റാ​യ സ്ത്രീ ​സ്ഥാ​നാ​ർ​ഥി... ആ​ർ​ക്കാ​ണ് ന​മ്മ​ൾ വോ​ട്ട് ചെ​യ്യേ​ണ്ട​ത്... ന​മ്മ​ളി​ൽ പെ​ട്ട​വ​ന​ല്ലേ... ചി​ന്തി​ച്ചു വോ​ട്ട് ചെ​യ്യു​ക...’ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ്ക്രീ​ൻ​ഷോ​ർ​ട്ട് പ്ര​ച​രി​ച്ച​ത്. പി.​കെ. മു​ഹ​മ്മ​ദ് കാ​സിം എ​ന്ന​യാ​ൾ വാ​ട്‌​സ്ആ​പ്പി​ൽ അ​യ​ച്ചെ​ന്ന് വ​രു​ത്തി​തീ​ർ​ത്താ​ണ് വ്യാ​ജ സ്‌​ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​ത്.

എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ എം.​എ​സ്.​എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സി​മി​ന്റെ പേ​രി​ൽ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ലേ​ക്കാ​യി​രു​ന്നു. ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളാ​യ ‘പോ​രാ​ളി ഷാ​ജി’​യു​ടെ അ​ഡ്മി​ൻ, ‘അ​മ്പാ​ടി​മു​ക്ക് സാ​ഖാ​ക്ക​ൾ’ പേ​ജി​ന്റെ അ​ഡ്മി​ൻ എ​ന്നി​വ​രും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ര് സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ല്ല. ഇ​തി​ന് പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ണു​ക​ളു​ടെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പൊ​ലീ​സ് നീ​ക്കം. സ​മാ​ന​മാ​യ രീ​തി​യി​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ‘ഖൗ​മി​ന്റെ കു​ട്ടി’ വി​വാ​ദ​വും ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IslamophobiaShafi ParambilSITKK ShailajaKafir Screenshot
News Summary - Special Investigation Team Formed to Probe 'Kafir' Screenshot Controversy
Next Story