ഹജ്ജ്: കൊച്ചിയിലും പ്രത്യേക കൗണ്ടറുകള്‍
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കാൻ പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചിയിലും കണ്ണൂരിലും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. കൊച്ചി കലൂരില്‍ വഖഫ് ബോര്‍ഡ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 19ന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെയും കണ്ണൂർ കലക്ടറേറ്റ് കോൺഫറന്‍സ് ഹാളിൽ ഈ മാസം 20ന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.
ഇതിനുപുറമെ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി റീജനല്‍ ഓഫിസിലും മുഴുവന്‍ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ രേഖകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഒക്ടോബർ 23 വരെയാണ് രേഖകള്‍ സ്വീകരിക്കുക.

