Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രത്യേക ഫംഗല്‍...

പ്രത്യേക ഫംഗല്‍ ഇന്‍ഫെക്​ഷന്‍ അപൂര്‍വമായി കേരളത്തിലും –മുഖ്യമന്ത്രി

text_fields
bookmark_border
black fungus
cancel

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ഷ്​​ട്ര​യി​ലും ഗു​ജ​റാ​ത്തി​ലും മ​റ്റും കാ​ണു​ന്ന പ്ര​ത്യേ​ക ഫം​ഗ​ല്‍ ഇ​ന്‍ഫെ​ക്​​ഷ​ന്‍ അ​പൂ​ര്‍വ​മാ​യി കേ​ര​ള​ത്തി​ലും ദൃ​ശ്യ​മാ​യി​ട്ടു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് വ​രു​ന്ന​തി​ന് മു​മ്പും ഇ​ത്​ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​താ​ണ്. സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് സാ​മ്പി​ളെടു​ത്ത്​ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഇ​ന്‍ഫ​ക്​​ഷ​ന്‍ ഡി​സീ​സ് ഡി​പ്പാ​ര്‍ട്ട്മെൻറും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്​​ച ന​ല്ല​രീ​തി​യി​ല്‍ ഓ​ക്സി​ജ​ന്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​യി. ഒ​രു ഓ​ക്സി​ജ​ന്‍ ട്രെ​യി​ന്‍കൂ​ടി ന​ല്‍കാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ പ​റ​ഞ്ഞ ട്രെ​യി​ന്‍ ഞാ​യ​റാ​ഴ്​​ച​ പു​ല​ര്‍ച്ച വ​ല്ലാ​ര്‍പാ​ട​ത്ത് എ​ത്തും. കാ​ലാ​വ​സ്ഥ പ്ര​ശ്നം കാ​ര​ണം ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​യി​ല്‍ ത​ട​സ്സ​മു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ര​ണ്ടും മൂ​ന്നും ത​രം​ഗം ഉ​ണ്ടാ​യ​പ്പോ​ഴും കു​ട്ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍, കു​ട്ടി​ക​ള്‍ രോ​ഗ​വാ​ഹ​ക​രാ​യേ​ക്കാ​മെ​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

കു​ട്ടി​ക​ള്‍ക്കും രോ​ഗം വ​രാം. പ​ക്ഷേ, ല​ഘു​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ വ​ന്നു​പോ​കും. അ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​മി​ത​മാ​യ ഭീ​തി പ​ര​ത്ത​രു​ത്. ആ​യു​ര്‍വേ​ദം, ഹോ​മി​യോ മ​രു​ന്നു​ക​ള്‍ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍ക്കും അ​ത് ന​ല്‍കാം. അ​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​നോട്​ നി​ര്‍ദേ​ശിച്ചതാ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19black fungus
News Summary - Special Fungal Infection Rarely In Kerala - CM
Next Story