പൊലീസിലെ ആത്മഹത്യ തടയാൻ പ്രത്യേക കമ്മിറ്റി -ഡി.ജി.പി
text_fieldsആലപ്പുഴ: വർധിച്ചുവരുന്ന പൊലീസുകാരുടെ ആത്മഹത്യ തടയാൻ പ്രത്യേക കമ്മിറ്റി രൂപവ ത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ. ക ാരണങ്ങൾ പഠിക്കുകയും ആത്മഹത്യ പ്രവണത കുറക്കാനുള്ള നിർദേശം നൽകുകയുമാണ് കമ്മി റ്റിയുടെ ലക്ഷ്യം. ആലപ്പുഴയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ആർ. ശ്രീലേഖക്കും ബി. സന്ധ്യക്കുമാണ് കമ്മിറ്റിയുടെ ചുമതല. ഒരു പൊലീസുകാരൻ നഷ്ടപ്പെടുകയെന്നാൽ പൊലീസ് വകുപ്പിൽ ഒരാൾ ഇല്ലാതാവുകയാണ്. അത് വലിയ നഷ്ടമാണ്. വ്യക്തിപരമായും അത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ആത്മഹത്യ പ്രവണതകൾക്ക് ജോലിഭാരമല്ല കാരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.
കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കി ഒരാളെങ്കിലും ആത്മഹത്യയിൽനിന്നും പിൻതിരിയുകയാണങ്കിൽ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ താനായിരിക്കുമെന്നും െബഹ്റ കൂട്ടിച്ചേർത്തു.
പൊലീസുകാരുടെ മാനസികാരോഗ്യത്തിന് തിരുവനന്തപുരത്ത് കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഒാണത്തിന് മുമ്പ് മറ്റ് ജില്ലകളിലും കൗൺസലിങ് സെൻററുകൾ തുറക്കും. ആലപ്പുഴ എസ്.ഡി.വി സെൻറിനറി ഹാളിൽ നടന്ന അദാലത്തിൽ 110 പരാതികൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
