Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകനെ...

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം: സ്​പെഷൽ ബ്രാഞ്ച്​ നാളെ റിപ്പോർട്ട്​ സമർപ്പിക്കും

text_fields
bookmark_border
മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം: സ്​പെഷൽ ബ്രാഞ്ച്​ നാളെ റിപ്പോർട്ട്​ സമർപ്പിക്കും
cancel

തിരൂർ: 'മാധ്യമം' മലപ്പുറം ബ്യൂറോ സ്​റ്റാഫ് റിപ്പോർട്ടറും പ്രസ് ക്ലബ്​ സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ പൊലീസ്​ മർദിച്ച സംഭവത്തിൽ സ്​പെഷൽ ബ്രാഞ്ച്​ ശനിയാഴ്​ച ജില്ല പൊലീസ്​ മേധാവിക്ക്​ റിപ്പോർട്ട്​ സമർപ്പിക്കും. ശനിയാഴ്​ച റിയാസി​െൻറ മൊഴിയെടുത്ത ശേഷമായിരിക്കും റിപ്പോർട്ട്​ നൽകുക.

വിഷയം അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി കെ.എം. ബിജുവിനെയാണ്​ ചുമതലപ്പെടുത്തിയത്​. കേസി​െൻറ തുടർനടപടി സ്​പെഷൽ ബ്രാഞ്ചി​െൻറ റിപ്പോർട്ട് വന്നശേഷം തീരുമാനിക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി സുജിത്ത്​ ദാസ്​ പറഞ്ഞു.

വ്യാഴാഴ്​ച വൈകീട്ട് 4.45ഓടെയാണ്​ ​കെ.പി.എം. റിയാസിനെയും സുഹൃത്തിനെയും പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം തിരൂർ സി.ഐ ടി.പി. ഫർഷാദ്​​ ലാത്തികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. റിയാസ്‌ സ്വന്തം നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്​ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ്​ അതിക്രമം. സംഭവത്തിൽ കെ.യു.ഡബ്ല്യൂ.ജെ ഡി.ജി.പി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ട്​.

മാധ്യമപ്രവർത്തകനെ അകാരണമായി മർദിച്ച പൊലീസ്​ നടപടിയിൽ കുറ്റക്കാർക്കെതിരെ കർ​ശന നടപടിയെടുക്കണമെന്ന്​ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി. അബദുറഹ്​മാ​െൻറ നേതൃത്വത്തിൽ ചേർന്ന കോവിഡ്​ അവലോകന യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam ReporterPolice Assault
Next Story