Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സെക്രട്ടറിയുടെ...

നിയമസഭ സെക്രട്ടറിയുടെ കത്ത്​ കസ്​റ്റംസ്​ തള്ളി; സ്​പീ​ക്ക​റുടെ അ​സി​. പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി ഇന്ന്​ ഹാജരാവും

text_fields
bookmark_border
p sreeramakrishnan
cancel

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക​ത​യു​ടെ വ​ടം​വ​ലി​ക​ൾ​ക്കൊ​ടു​വി​ൽ ക​സ്​​റ്റം​സി​െൻറ ചോ​ദ്യം​ചെ​യ്യ​ലി​നു വെ​ള്ളി​യാ​ഴ്​​ച ഹാ​ജ​രാ​വാ​ൻ സ്​​പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്​​ണ​െൻറ അ​സി​സ്​​റ്റ​ൻ​റ്​ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ൻ തീ​രു​മാ​നി​ച്ചു.

സ്​​പീ​ക്ക​റും ക​സ്​​റ്റം​സു​മാ​യി കൊ​മ്പ്​ കോ​ർ​ക്കു​ന്ന​തി​ന്​ വ​ഴി​തു​റ​ന്ന സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്​ ത​ള്ളി വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു അ​സി. പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​വു​ന്ന​ത്.

ഡോ​ള​ർ ക​ട​ത്ത്​ കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്​​റ്റം​സ്​ നേ​ര​ത്തേ ര​ണ്ടു ത​വ​ണ നോ​ട്ടീ​സ്​ ന​ൽ​കി​യെ​ങ്കി​ലും അ​യ്യ​പ്പ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പേ​ഴ്​​സ​ണ​ൽ സ്​​റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്​​പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്നു നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​വി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ നാ​യ​ർ ക​സ്​​റ്റം​സി​ന്​ ക​ത്ത്​ ന​ൽ​കി.

ഇ​ത്​ ത​ള്ളി​യ ക​സ്​​റ്റം​സ്​ അ​യ്യ​പ്പ​ന്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കി. സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ക​സ്​​റ്റം​സ്​ നി​ല​പാ​ട്. നേ​ര​ത്തേ ഓ​ഫി​സ് വി​ലാ​സ​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ വീ​ട്ടി​ലേ​ക്കാ​ണ് അ​യ​ച്ച​ത്. ആ​ദ്യം നോ​ട്ടീ​സ്​ ല​ഭി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞു ഹാ​ജ​രാ​വാ​തി​രു​ന്ന അ​യ്യ​പ്പ​ൻ പി​ന്നീ​ട്​ രേ​ഖാ​മൂ​ലം നോ​ട്ടീ​സ്​ ന​ൽ​കി​യ​പ്പോ​ൾ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​െൻറ തി​ര​ക്ക്​ ചൂ​ണ്ടി​ക്കാ​ട്ടി​യും ഹാ​ജ​രാ​യി​ല്ല.

ത​െൻറ അ​സി​സ്​​റ്റ​ൻ​റ്​ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സ്പീ​ക്ക​ർ. ക​സ്​​റ്റം​സി​ന് അ​യ​ച്ച ക​ത്ത് അ​ന്വേ​ഷ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് 165 ച​ട്ട​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ​ക്ക് എ​ന്ന് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ല. ജീ​വ​ന​ക്കാ​ർ​ക്കും നി​യ​മ​പ​രി​ര​ക്ഷ ബാ​ധ​ക​മാ​ണ്. ഭ​യ​മി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speaker P Sreeramakrishhancustomsk ayyappan
News Summary - Speaker's Asst Private Secretary will be present infront of customs today
Next Story