Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോട്ടീസ് വിവാദം ഖേദകരം –സ്പീക്കര്‍

text_fields
bookmark_border
നോട്ടീസ് വിവാദം ഖേദകരം –സ്പീക്കര്‍
cancel

തിരുവനന്തപുരം: നിയമസഭ വജ്രജൂബിലി ആഘോഷ നോട്ടീസുമായി ബന്ധപ്പെട്ട വിവാദം ഖേദകരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ ഓഫിസ്.
നോട്ടീസില്‍ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിന്‍െറ ചിത്രം വന്നത് സ്വാഭാവികം മാത്രമാണ്. ഗാന്ധിജിയുടെ പ്രതിമയുടെ ചിത്രം ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല. നിയമസഭയെ ബോധപൂര്‍വം വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

നോട്ടീസില്‍ ഗാന്ധിജിയുടെയും ദേശീയനേതാക്കളുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.
അതേസമയം, വജ്രജൂബിലി ആഘോഷ നോട്ടീസില്‍ രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പിയെയും ഭരണഘടനാ ശില്‍പിയെയും ആഘോഷ കമ്മിറ്റി തമസ്കരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി മുന്‍ സ്പീക്കര്‍ കൂടിയായ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സ്പീക്കര്‍ക്ക് കത്തയച്ചു.

നിയമസഭാ കവാടത്തിനുമുന്നില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഡോ. ബി.ആര്‍. അംബേദ്കറുടെയും പ്രതിമകളും അല്‍പംദൂരെ  ഇ.എം.എസിന്‍െറ പ്രതിമയുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇ.എം.എസിന്‍െറ പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസില്‍ കാണുന്നത്. ഇത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണെന്നും കത്തില്‍ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - speaker
Next Story