സ്വർണക്കടത്ത് കേസ് പ്രതിയുടെ കട ഉദ്ഘാടനം ചെയ്തത് പിഴവ് -സ്പീക്കർ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയതിൽ പിഴവ് പറ്റിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സന്ദീപ് നായരെ കുറിച്ച് യാതൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിന് ശേഷമാണ് വിവരങ്ങൾ അറിഞ്ഞു തുടങ്ങിയത്. ഇന്‍റലിജൻസ് റിപ്പോർട്ട് ഇല്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല. അതുകൊണ്ട് താൻ പശ്ചാത്തപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോളർ കടത്ത് കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല. അന്വേഷണത്തിൽ ആശങ്കയില്ല. തെറ്റ് ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ലെന്നും ശ്രീരാമകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

