Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഭ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം: മാര്‍ഗനിർദേശങ്ങള്‍ പുതുക്കുമെന്ന് സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ നടപടികളുടെ തത്സമയ സംപ്രേഷണം സഭ ടി.വി വഴി നടത്തുമ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾകൂടി ഉള്‍പ്പെടുത്തുന്ന പാര്‍ലമെന്റിലെ മാതൃക സ്വീകരിക്കണമെന്ന നിർദേശം വിശദമായി പരിശോധിച്ച് ഉടൻ മാര്‍ഗനിർദേശങ്ങള്‍ പുതുക്കുമെന്ന് സ്പീക്കറുടെ റൂളിങ്.
സഭ ടി.വി വഴിയുള്ള തത്സമയ സംപ്രേഷണത്തിലെ അപാകത സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതി പരിശോധിച്ചാണ് നടപടി.
വിലക്ക് ലംഘിച്ച് സഭാതലത്തിലും പരിസരത്തുംനിന്നുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുകൊടുക്കുന്ന സാഹചര്യത്തില്‍ അതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടന്‍ പുറപ്പെടുവിക്കുമെന്നും സ്പീക്കർ അറിയിച്ചു.
Next Story

