സ്വർണ്ണക്കടത്തുകേസിൽ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. ലോകകേരള സഭയുമായി സ്വപ്നക്ക് യാതൊരു ബന്ധവുമില്ല. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണ്. സ്വപ്ന തനിക്ക് അപരിചിതയല്ല. കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് പരിചയം.
പ്രവാസികളുടെ പ്രശ്നങ്ങളിൽ സ്വപ്നയോട് സംസാരിച്ചിരുന്നു. വിസ സ്റ്റാമ്പിങ്ങ് ഉൾപ്പടെ പ്രവാസികളുടെ വിഷയങ്ങളിൽ സ്വപ്നയുടെ സഹായം തേടിയിരുന്നു. മലയാളിയായ ഉദ്വോഗസ്ഥ എന്ന നിലയിലായിരുന്നു സൗഹൃദം ഉണ്ടായിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സി.ബി.െഎ ഉൾപ്പടെ അന്വേഷണ ഏജൻസികളുടെ വരവിനെ സ്വാഗതം ചെയ്യുന്നതായും സ്പീക്കർ പറഞ്ഞു.
LATEST VIDEOS