Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിസഭ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത; ഗവർണറോട് ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
മന്ത്രിസഭ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത; ഗവർണറോട് ശ്രീരാമകൃഷ്ണൻ
cancel

തിരുവനന്തപുരം: പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ തള്ളിയ ഗ​വ​ർ​ണ​റുടെ നടപടിയെ വിമർശിച്ച് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മന്ത്രിസഭയെ ഗവർണർ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സഭാ സമ്മേളനം ചേരുന്നതിനുള്ള അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത എന്നും സ്പീക്കർ വ്യക്തമാക്കി.

കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​േ​മ്മ​ള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ കഴിഞ്ഞ ദിവസം ഗ​വ​ർ​ണ​ർ ശ്രീരാമകൃഷ്ണൻ ത​ള്ളിയിരുന്നു. സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ്​ ഗ​വ​ർ​ണ​ർ അനുമതി നിഷേധിച്ച​ത്. സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഗവർണർ വ്യക്തമാക്കി.

ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story