Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷത്തി​െൻറ...

പ്രതിപക്ഷത്തി​െൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമെന്ന്​ സ്​പീക്കർ

text_fields
bookmark_border
പ്രതിപക്ഷത്തി​െൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമെന്ന്​ സ്​പീക്കർ
cancel

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തി​​​െൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമാകണമെന്ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്​പീക്കർ എന്ന നിലയിൽ നിഷ്പക്ഷത പാലിച്ച്​ ഇരുപക്ഷത്തെയും പരിഗണിച്ചിട്ടുണ്ട്​. ഒരിക്കലും ഏകപക്ഷീയമായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തി​​​െൻറ അവകാശ ലംഘനത്തിന്​ ശ്രമിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്​ണൻ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിനവും ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ സഭ പിരിഞ്ഞിരുന്നു.

പ്രതിപക്ഷത്തി​​​െൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമായേ പറ്റൂ. രണ്ടര വർഷക്കാലം പ്രതിപക്ഷ ആവശ്യം ഉന്നയി​േക്കണ്ട എന്ന് പറഞ്ഞിട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ചോദ്യേത്തര വേള തടസപ്പെടുത്തി. പ്രതിപക്ഷത്തി​​​െൻറ എല്ലാ രീതികളേയും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. സാമാജികരുടെ അവകാശവും അത് ലോകം അറിയേണ്ടതുമായ അവസരവുമാണ് പ്രതിപക്ഷം തടസപ്പെടുത്തുന്നതെന്നും സ്​പീക്കർ പറഞ്ഞു.

ശബരിമല വിഷയം സമഗ്രമായി ചർച്ച ചെയ്തതാണ്. ആവർത്തിച്ചാവർത്തിച്ച് ഒരേ വിഷയം അവതരിപ്പിക്കുന്നത് ശരിയല്ല. പെട്ടെന്ന് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട സുപ്രധാന വിഷയങ്ങൾ അവതരിപ്പിക്കാനാണ്​ പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും സ്​പീക്കർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblyoppositionkerala newsSpeaker P Sreeramakrishhan
News Summary - Speaker P Sreeramakrishhan slams Opposition in assembly - Kerala news
Next Story