ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സ്വീകാര്യമെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയുടെ ചട്ടം 130 പ്രകാ രം സ്വീകാര്യമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ബുധനാഴ്ച ആരംഭിക്കുന്ന നിയമ സഭസമ്മേളനത്തിന് മുന്നോടിയായി വിളിച്ച വാർത്തസമ്മേളനത്തിലാണ് പ്രതിപക്ഷനേതാ വ് രമേശ് ചെന്നിത്തല നോട്ടീസ് നൽകിയ പ്രമേയത്തെക്കുറിച്ച് സ്പീക്കർ നിലപാട് വ് യക്തമാക്കിയത്.
എന്നാൽ, പ്രമേയം സഭയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് സഭാനേതാവു മായി കൂടിയാലോചിച്ചാകും തീരുമാനം. പ്രമേയം സഭയിൽ വരാൻ ആവശ്യമായ നടപടിക്രമങ്ങൾ പാ ലിക്കും. ദിവസം നിശ്ചയിക്കാത്ത ഉപക്ഷേപങ്ങൾ ചട്ടം 135 പ്രകാരം മുൻകൂട്ടി സർക്കുലേറ്റ് ചെയ്യണം. സഭാസമ്മേളനം സർക്കാർ ബിസിനസിനുള്ള സമയമായതിനാൽ പ്രേമയം കൊണ്ടുവരുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചർച്ച ചെയ്യും. സർക്കാർ അഭിപ്രായംകൂടി അറിഞ്ഞശേഷമാകും നിലപാട്.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം സംബന്ധിച്ച് ആശങ്കയില്ല. ഭരണഘടനയും ജനാധിപത്യവും അറിയുന്ന ഒരാളും അത് മറികടക്കുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തിെൻറ നയം രൂപവത്കരിക്കുന്നത് മന്ത്രിസഭയാണ്. മന്ത്രിസഭ അംഗീകരിച്ചതാണ് സർക്കാർ നയം. ആ നയം അറിയിക്കുക എന്ന ബാധ്യതയാണ് ഗവർണർ നിർവഹിക്കുക.
ഗവർണർ വായിക്കാതെ വിട്ടാലും മന്ത്രിസഭ അംഗീകരിച്ചതുതന്നെയാണ് സംസ്ഥാന നയം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിൽ പിശകുണ്ടായില്ല. പ്രമേയത്തിെൻറ ഉള്ളടക്കത്തിൽ സ്പീക്കർ അഭിപ്രായം പറയേണ്ടതില്ല. നടപടിക്രമത്തിൽ തെറ്റുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
പ്രമേയം പ്രസിദ്ധീകരിക്കണം –ചെന്നിത്തല
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസ് നിയമസഭയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച് സര്‍ക്കുലേറ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവിെൻറ നോട്ടീസ് സര്‍ക്കാര്‍ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടയിലാണ് ചെന്നിത്തല ഇൗ ആവശ്യമുന്നയിച്ചത്. ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങള്‍ എന്ന വിഭാഗത്തിൽപെടുത്തി നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
