Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകക്ഷി സമാധാന യോഗത്തില്‍ സ്​പീക്കർ എം.ബി രാജേഷ് പ​​ങ്കെടുക്കും

text_fields
bookmark_border
ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ചിലര്‍ ഇന്നു വലയിലാവും
Speaker MB Rajesh
cancel
Listen to this Article

പാലക്കാട്: പാലക്കാട് സംഘർഷവുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ വിളിച്ച സർവകക്ഷി സമാധാന യോഗത്തില്‍ നിയമസഭ സ്​പീക്കർ എം.ബി. രാജേഷ്​ പ​ങ്കെടുക്കും. യോഗത്തിൽ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്ന്​ മന്ത്രി കെ. കൃഷ്​ണൻകുട്ടി പറഞ്ഞു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബിജെപി, ആർ.എസ്​.എസ്​, എസ്​.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികൾ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തിൽ, കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ ആറു പ്രതികളില്‍ ചിലര്‍ ഇന്നു വലയിലാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Speaker MB Rajesh will participate in the all party peace meeting
Next Story