Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളക്കര വർധന സഭയിൽ...

വെള്ളക്കര വർധന സഭയിൽ പറയാത്തതിൽ സ്പീക്കർക്ക്​ അതൃപ്തി

text_fields
bookmark_border
Shamsir will be the speaker
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്​ സ്പീ​ക്ക​ർ. ഭാ​വി​യി​ൽ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ റൂ​ളി​ങ്​ ന​ൽ​കി. സ​ഭാ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലാ​ണ്​ വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച​തെ​ന്നും ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ സ​ഭ​യി​ൽ​ത​ന്നെ ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് കീ​ഴ്വ​ക്ക​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ്​ പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ സെ​ക്ര​ട്ട​റി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ന്ന​യി​ച്ച ക്ര​മ​പ്ര​ശ്ന​ത്തി​നാ​യി​രു​ന്നു ​ചെ​യ​റി​ന്‍റെ റൂ​ളി​ങ്.

വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച​ത്​ ഭ​ര​ണ​പ​ര​മാ​യ ഒ​ട്ടേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ട​തി​ന്റെ തു​ട​ര്‍ച്ച​യാ​ണെ​ന്നും സ​ര്‍ക്കാ​റി​ന്റെ ന​യ​തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന​ത​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച സ്പീ​ക്ക​ർ, ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്​ സ​ഭാ സ​മ്മേ​ള​ന വേ​ള​യി​ലാ​ണെ​ങ്കി​ല്‍ സ​ഭ​യി​ൽ​ത​ന്നെ ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ന്ന കീ​ഴ്വ​ക്ക​മു​ണ്ടെ​ന്ന്​ ​ഓ​ർ​മി​പ്പി​ച്ചു. അ​താ​ണ് ഉ​ത്ത​മ​മാ​യ മാ​തൃ​ക​യെ​ന്ന്​ മു​ന്‍കാ​ല റൂ​ളി​ങ്ങി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ക്കാ​ൻ അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ങ്കി​ലും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ഒ​രു തീ​രു​മാ​ന​മാ​ണി​ത്. സ​ഭ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം സ​ഭ​യി​ൽ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഉ​ത്ത​മ​മാ​യ ഒ​രു മാ​തൃ​ക​യാ​യേ​നെ. ഭാ​വി​യി​ല്‍ എ​ല്ലാ​വ​രും ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala speakerwater tax hike
News Summary - Speaker is unhappy that the water tax hike was not mentioned in the House
Next Story