Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

text_fields
bookmark_border
രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ
ramesh chennithala
cancel

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബാർകോഴക്കേസിൽ ബിജുരമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ചെ​ന്നി​ത്ത​ല​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ​യി​ലാ​ണ് സ്പീ​ക്ക​റു​ടെ തീ​രു​മാ​നം. കെ.​എം ഷാ​ജി എം.​എ​ൽ.​എ​ക്കെ​തി​രെ​യും അ​​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കേസിൽ രമേശ് ചെന്നിത്തലക്കും വി.എസ് ശിവകുമാറിനും കെ.ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ സ്പീക്ക‍ർക്ക് കത്ത് നൽകിയിരുന്നു. ബാർ ലൈസൻസ് ഫീസ് കുറക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുമട ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.

ബിജു രമേശിന്‍റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതിന്‍റെ തുടർച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്. എം.എൽ.എമാർക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കരുടെ അനുമതി തേടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story