Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാസ്ത്രം സത്യമെന്ന നിലപാടിലുറച്ച് സ്പീക്കർ എ.എൻ. ഷംസീർ, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

text_fields
bookmark_border
Speaker AN Shamseer
cancel

ശാസ്ത്രം സത്യമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സയൻസിനെ പ്രമോട്ട് ചെയ്യുന്നു എന്നതിനർത്ഥം വിശ്വാസത്തെ തള്ളിപ്പറയലല്ല. സയൻസിനെ ​പ്രമോട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. അതോടൊപ്പം, ശക്തനായ മതേതരവാദിയായിരിക്കണം. അതാണ്, ഇന്ത്യയും കേരളവും ആവശ്യപ്പെടുന്നത്. റമദാൻ കഴിഞ്ഞു​, ഓണം വരാൻ പോകുന്നു. ​ഓണം, കേരളീയ​െൻറ ദേശീയ ആഘോഷമാണെങ്കിലും പ്രധാനമായും ഹിന്ദുക്കളാണ് ആചരിക്കുന്നത്. റമദാന് നോമ്പ് തുറക്കാൻ ഇതരസമുദായത്തിൽപ്പെട്ടവരെ ക്ഷണിക്കുന്നു. ഓണത്തിന് തിരിച്ചും ക്ഷണിക്കുന്നു. അതാണ് കേരളം.

വിശ്വാസത്തി​െൻറ പേരിൽ വർഗീയത അഴിച്ചുവിടരുത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാൻ ഒരാളെയും അനുവദിക്കരുത് എന്നും ഷംസീർ വ്യക്തമാക്കി. വസ്തുതകൾ അല്ലാത്ത കാര്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കരുത്. വിശ്വാസത്തി​െൻറ മറവിൽ വർഗീയത അഴിച്ചുവിടുന്നത് കണ്ടു നിൽക്കാനാവില്ല. മതേതരത്വമെന്നാൽ മതനിരാസമല്ല. ശാസത്രപ്രോത്സാഹനം വിശ്വാസത്തെ തള്ളൽ അല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ക്ലാസ് മുറികളിൽ ഭരണഘടന പഠിപ്പിക്കണം. ഭരണഘടന എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിപ്പിക്കണം.ഇന്ത്യയെന്ന രാജ്യം സെക്കുലറാണ്. സെക്കുലർ എന്ന വാക്കിനർത്ഥം മതനിരപേക്ഷതയെന്നാണ്. അതിനർത്ഥം രാഷ്ട്രത്തിന് മതമില്ല. നിങ്ങൾക്ക് മതമാകാം. ആ മതത്തി​െൻറ പ്രചാരകരാവാം. ഇന്ത്യയെന്ന രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത്തരം നീക്കത്തിനെതിരായ പോരാട്ടം നടക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തി​െൻറ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണെന്നും സ്പീക്കർ പറഞ്ഞു.

രാജ്യത്ത് ഇന്ന് കേട്ട് ​കൊണ്ടിരിക്കുന്ന വാർത്തകൾ കരളലയിപ്പിക്കുന്നത്. മണിപ്പൂരിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള വാർത്തകൾ അത്രമേൽ ഭയപ്പെടുത്തുന്നതാണ്. അതുപോലെ കേരളമാകണമോയെന്ന ചോദ്യമാണുയുയരുന്നത്. ഓരോ വിദ്യാർഥികളും സഹാനുഭൂതിയുള്ളവരായി വളരണം. തനിക്കൊപ്പമുള്ളവരെ അറിയണം. ഇന്ന് കുട്ടികൾ സാമൂഹിക മാധ്യമങ്ങളിലാണ് ഏറെ സമയം ചെലവഴിക്കുന്നത്. ഇവിടെ, സഹൃദം കുറയുന്നു. ഇത്, പാടില്ല. പരസ്പരം അറിഞ്ഞ് നല്ല ബന്ധങ്ങൾ ഉണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Speaker A.N. Shamseer Speaking that science is true
Next Story