Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിയെ സ്മരിക്കുക...

ഗാന്ധിയെ സ്മരിക്കുക എന്നത്​ രാഷ്ട്രീയ പ്രതിരോധമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ

text_fields
bookmark_border
A N Shamseer
cancel

തിരുവനന്തപുരം: ലോകംതന്നെ ആദരിക്കുന്ന ചരിത്രപുരുഷനെ നിരന്തരം സ്മരിക്കുക എന്നതാണ് ഇന്ത്യയിൽ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധങ്ങളിലൊന്നെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഗാന്ധിജയന്തിദിന സന്ദേശത്തിലാണ് ഷംസീർ ഇക്കാര്യം പറഞ്ഞത്.

തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല. വർഗീയവാദികളാൽ ഗാന്ധി വധിക്കപ്പെടുകയായിരുന്നു എന്ന് വരും തലമുറകളോട് സംശയലേശമെന്യേ പറഞ്ഞുറപ്പിക്കുകയാണ് ഇന്ന് അദ്ദേഹത്തിന് അർപ്പിക്കാവുന്ന സ്മൃതിപുഷ്പങ്ങളെന്നും ഷംസീർ വ്യക്തമാക്കി.

Show Full Article
TAGS:gandhiA N Shamseer
News Summary - Speaker AN Shamseer said that commemorating Gandhi is political resistance
Next Story