പ്രതിഷേധിക്കാം പക്ഷെ കൈയേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ല- മന്ത്രിക്ക് പരിക്കേറ്റതിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ
text_fieldsകണ്ണൂർ: മന്ത്രിയെ കൈയേറ്റം ചെയ്തത് ശരിയല്ലെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും സ്പീക്കർ സ്പീക്കർ എ.എൻ. ഷംസീർ.കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിക്ക് കൈക്ക് പരിക്കുണ്ട്, കഴുത്ത് അനക്കാൻ സാധിക്കുന്നില്ല. പ്രതിഷേധിക്കാം പക്ഷെ കൈയേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത് അപലപിക്കപ്പെടേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രതിഷേധമുണ്ടായത്.
വഴിതടഞ്ഞ പ്രതിഷേധക്കാരോട് മന്ത്രി കയർത്ത് സംസാരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടർന്ന് യാത്ര ഉപേക്ഷിച്ച് മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മുഖ്യമന്ത്രിയടക്കം രൂക്ഷമായ പ്രതികരിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

