നിയമസഭ സംഘർഷം: ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതിനാണ് നോട്ടീസ് നല്‍കിയതെന്ന് സ്പീക്കര്‍
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ നിയന്ത്രണങ്ങളുള്ള ഭാഗത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകർക്കുൾപ്പെടെ നോട്ടീസ് നല്‍കിയതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നോട്ടീസിനോട് ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. അതു പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സഭ സമ്മേളന കാലത്ത് സ്പീക്കറുടെ ഓഫിസിനു മുന്നില്‍ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെ നടന്ന സംഘർഷത്തിന്‍റെ ചിത്രങ്ങളും വിഡിയോയും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതിന്‍റെ പേരിൽ ചില മാധ്യമപ്രവർത്തകർക്കും ചില എം.എൽ.എമാരുടെ പേഴ്സനൽ സ്റ്റാഫംഗങ്ങൾക്കും നോട്ടീസ് നൽകിയത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആ സ്ഥലത്ത് ചിത്രീകരണം നടത്തിയ എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്കാര്യത്തിൽ പക്ഷപാതിത്വം കാണിച്ചിട്ടില്ല. ഭരണപക്ഷത്തുള്ളവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തരവേള ചിത്രീകരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തോട് സ്പീക്കർ യോജിച്ചില്ല. സഭ ടി.വി വഴി നല്‍കുന്ന ദൃശ്യങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

