Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പീക്കർ എ.എൻ ഷംസീർ...

സ്പീക്കർ എ.എൻ ഷംസീർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സ്പീക്കർ എ.എൻ ഷംസീർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
cancel

ന്യൂഡൽഹി: നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് മേയ് 22ന് 25 വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ആഘോഷോദ്ഘാടനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.

രജത ജൂബിലി ചടങ്ങിൽ പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം സ്പീക്കർ പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകമാണ് സ്പീക്കർ ഉപരാഷ്ട്രപതിക്ക് ഉപഹാരമായി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagdeep DhankharA.N.Shamseer
News Summary - Speaker AN Shamseer met the Vice President
Next Story