Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാമി‍െൻറ പേരിൽ സ്പേസ്...

കലാമി‍െൻറ പേരിൽ സ്പേസ് മ്യൂസിയം തലസ്ഥാനത്ത്

text_fields
bookmark_border
കലാമി‍െൻറ പേരിൽ സ്പേസ് മ്യൂസിയം തലസ്ഥാനത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ക​വ​ടി​യാ​റി​ൽ സ്​​പേ​സ്​ മ്യൂ​സി​യം സ്​​ഥാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. അ​ന്ത​രി​ച്ച മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാ​മി​​​െൻറ പേ​രി​ലാ​യി​രി​ക്കും മ്യൂ​സി​യം തു​ട​ങ്ങു​ക​യെ​ന്നും മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ർ​വ​തി പു​ത്ത​നാ​റി​​​െൻറ ദു​ര​വ​സ്​​ഥ​ക്ക്​ വി​ദേ​ശ​സ​ഹാ​യ​ത്തോ​ടെ പ​രി​ഹാ​രം കാ​ണും. ലൈ​റ്റ്​ മെ​ട്രോ​ക്കാ​യി ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, പ​ട്ടം, ത​മ്പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കും. ഇ​വ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യു​ള്ള സ​ർ​േ​വ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​ന്മു​ടി​യി​ൽ റോ​പ്​​വേ​യും മൗ​ണ്ട​ൻ ബൈ​ക്കി​ങ്ങും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും സ​ജ്ജീ​ക​രി​ക്കും. പൊ​ന്മു​ടി ​െഗ​സ്​​റ്റ് ​ഹൗ​സ്​ ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടൂ​റി​സം കേ​ന്ദ്ര​മാ​യി പൊ​ന്മു​ടി​െ​യ വി​ക​സി​പ്പി​ക്കും. 

ടെ​ക്​​നോ​പാ​ർ​ക്കി​ൽ ര​ണ്ടു​ല​ക്ഷം ച​തു​ര​ശ്ര​അ​ടി വി​സ്​​തൃ​തി​യു​ള്ള പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​​​െൻറ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ടെ​ക്​​നോ​പാ​ർ​ക്കി​ൽ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. വ​ർ​ക്ക​ല സ​​െൻറ​ർ ഫോ​ർ പെ​ർ​ഫോ​മി​ങ്​​ ആ​ർ​ട്​​സി​​​െൻറ നി​ർ​മാ​ണം ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. വ​ള്ള​ക്ക​ട​വി​ലെ ബ​യോ ഡൈ​വേ​ഴ്​​സി​റ്റി മ്യൂ​സി​യം ആ​ഗ​സ്​​റ്റി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. നേ​പ്പി​യ​ർ മ്യൂ​സി​യം ന​വീ​ക​രി​ക്കും. വി​ഴി​ഞ്ഞം ഗു​ഹാ​ക്ഷേ​​ത്ര​ത്തെ സം​ര​ക്ഷി​ത സ്​​മാ​ര​ക​മാ​യി ​പ്ര​ഖ്യാ​പി​ക്കും. ക​ഴ​ക്കൂ​ട്ട​ത്തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള സ​മു​ച്ച​യം സ്​​ഥാ​പി​ക്കും. ശ്രീ​പ​ദ്​​​മ​നാ​ഭ​സ്വാ​മി ക്ഷേ​​ത്ര​ത്തി​ൽ മ്യൂ​സി​യം ഉ​ൾ​പ്പെ​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. 

ഹ​രി​ത​കേ​ര​ളം മി​ഷ​​​െൻറ ഭാ​ഗ​മാ​യി നെ​യ്യാ​റി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കും. ക​ഴ​ക്കൂ​ട്ടം മു​ത​ൽ ചേ​ർ​ത്ത​ല വ​രെ ആ​റു​വ​രി​പ്പാ​ത​യാ​ക്കാ​നു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​രം​ഭി​ക്കും. നെ​ടു​മ​ങ്ങാ​ട്​-​വ​ഴ​യി​ല റോ​ഡ്​ നാ​ലു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കും. കാ​പ്പി​ൽ തീ​ര​ത്ത്​ ഫ്ലോ​ട്ടി​ങ്​​ റെ​സ്​​റ്റാ​റ​ൻ​റ്​ തു​ട​ങ്ങും. ബാ​ല​രാ​മ​പു​രം പൈ​തൃ​ക ഗ്രാ​മ​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apj abdul kalamspace musiem
News Summary - space musiem in thiruvanathapuram in the name of kalam
Next Story