തിരുവാഭരണ ഘോഷയാത്ര: പ്രതിയായവരെയും പ്രതിഷേധിച്ചവരെയും ഉൾപ്പെടുത്തരുത് –എസ്.പി
text_fieldsപത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയ ാത്രയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായവരെ ഉൾപ്പെടുത്തരുതെന്ന് പത്തനംതിട്ട എസ്.പ ി. ഇതുസംബന്ധിച്ച് ദേവസ്വം കമീഷണർക്ക് കത്തു നൽകി. ഘോഷയാത്രയിൽ പെങ്കടുക്കുന്നവ ർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ദേവസ്വം ബോർഡ് നൽകണം.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഇത് നൽകാവൂ. സ്ത്രീ പ്രവേശന ഉത്തരവിനെതിരായ പ്രതിഷേധത്തിൽ സജീവ പങ്കാളികളായവരെയും ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും ഘോഷയാത്രയെ അനുഗമിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് എസ്.പി ദേവസ്വം കമീഷണർക്ക് കത്ത് അയച്ചത്.
ഇത്തവണ തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് തിരിക്കുന്നത് ശനിയാഴ്ചയാണ്. ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് തിരുവാഭരണ ഘോഷയാത്രക്ക് ഏർപ്പെടുത്തുന്നതെന്നും എസ്.പി വ്യക്തമാക്കുന്നു. ഇൗ വർഷം മുതൽ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുന്നവർ മാത്രേമ ഘോഷയാത്രയെ അനുഗമിക്കാവൂ എന്ന് നേരേത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിെൻറ ഭാഗമായാണ് പ്രത്യേക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്നത്.
