Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യയെ...

സൗമ്യയെ കൊലപ്പെടുത്താൻ നേരത്തെയും ശ്രമം

text_fields
bookmark_border
sowmya-23
cancel

കായംകുളം: വള്ളികുന്നത്ത്​ വനിത പൊലീസ്​ ഉദ്യോഗസ്ഥയെ സീനിയർ സിവിൽ പൊലീസ്​ ഒാഫിസർ പട്ടാപ്പകൽ വീടിന്​ മുന്നി ൽ​ വെട്ടിവീഴ്​ത്തി തീകൊളുത്തി കൊന്ന സംഭവത്തിന്​ പിന്നിൽ പ്രണയനൈരാശ്യവും സാമ്പത്തിക തർക്കങ്ങളുമെന്ന്​ സൂച ന. വള്ളികുന്നം തെക്കേമുറി ഉൗപ്പൻവിളയിൽ സജീവി​​െൻറ ഭാര്യയും വള്ളികുന്നം ​പൊലീസ്​ സ്​റ്റേഷനിലെ സിവിൽ ​െപാലീസ ്​ ഒാഫിസറുമായ സൗമ്യയാണ്​ (34) വീടിന്​ മുന്നിൽ ശനിയാഴ്​ച വൈകീട്ട്​ കൊല്ലപ്പെട്ടത്​. ഇവരെ കൊലപ്പെടുത്തിയ ആലുവ ട ്രാഫിക്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഒാഫിസർ അജാസ്​ (34) സാരമായ പൊള്ളലോടെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയി ൽ ചികിത്സയിലാണ്​. ഇയാളുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ സംഭവത്തി​​െൻറ കൃത്യവിവരം നൽകാൻ പൊലീസിനുമാകുന്നില്ല.

അതേസമയം, അജാസും സൗമ്യയുമായി ദീർഘകാല ബന്ധമുണ്ടെന്നാണ്​ മാതാവ്​ ഇന്ദിര പറയുന്നത്​. വീട്ടിൽ വരാറുണ്ടായിരുന്ന ഇയാൾ മകളെ ഉപദ്രവിച്ചിരുന്നതായും ഇവർ പറഞ്ഞു. മൂന്നുമാസം മുമ്പ്​ വീട്ടിലെത്തിയ അജാസ്​ സൗമ്യയുടെ ദേഹത്ത്​ പെട്രോൾ ഒഴിക്കുകയും മുതുകത്ത്​ ഷൂവിന്​​ അടിക്കുകയും ചെയ്​തു. ശല്യം സഹിക്കവയ്യാതായപ്പോഴാണ്​ മകൾ തന്നോട്​ ഇത്​ പങ്കുവെച്ചത്​. ഒന്നര ലക്ഷം രൂപ അജാസിന്​ നൽകാനുണ്ടായിരുന്നു. ഇത്​ നൽകാൻ മകൾ​െക്കാപ്പം താനും പോയിരുന്നു. അന്ന്​ പണം വാങ്ങിയില്ല. കാറിൽ ഒാച്ചിറയിൽ എത്തിച്ചു. പണം പിന്നീട്​ അക്കൗണ്ടിലേക്ക്​ ഇ​െട്ടങ്കിലും വീണ്ടുമത്​ മകളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

ശല്യം കാരണം സിം വരെ മാറ്റേണ്ടിവന്നു. ​മൂന്നുമാസം മുമ്പ്​ സൗമ്യക്കുനേരെ അജാസിൽനിന്ന്​ ഉണ്ടായ ഉപദ്രവം എസ്​.​െഎയോട്​ പറഞ്ഞിരുന്നതായാണ്​ ഇവർ പറയുന്നത്​. എന്നാൽ, ഇങ്ങനൊരു സംഭവം അറിയില്ലെന്നാണ്​ വള്ളികുന്നം പൊലീസ്​ പറയുന്നത്​. അമ്മക്കുനേരെ അജാസിൽനിന്ന്​ ഭീഷണി ഉണ്ടായിരുന്നതായി ഏഴാം ക്ലാസ്​ വിദ്യാർഥിയായ മകൻ ഋഷികേശും പറഞ്ഞു. തനിക്ക്​ എന്തെ​ങ്കിലും സംഭവിച്ചാൽ പൊലീസിനോട്​ വിവരം പങ്കുവെക്കണമെന്നും അമ്മ പറഞ്ഞിരുന്നു. അജാസിനെ ഒരിക്കൽപോലും കണ്ടിട്ടി​െല്ലന്നാണ്​ മകൻ പറയുന്നത്​. അജാസിനെ നേരത്തെയൊന്നും ഇൗ ഭാഗത്ത്​ കണ്ടിട്ടി​െല്ലന്ന്​ സംഭവത്തി​​െൻറ ദൃക്​സാക്ഷിയും സൗമ്യ മരിച്ചുവീണ വീടി​​െൻറ ഉടമസ്ഥയുമായ തസ്​നിയും പറഞ്ഞു.

ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്​ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതാകാം വൈരാഗ്യകാരണമായത്​. രണ്ടുപേരുടെയും ഫോണുകൾ പരിശോധിച്ചാൽ മാത്രമെ സൗഹൃദം സംബന്ധിച്ച്​ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു. വീട്ടി​ൽ വെള്ളമില്ലാത്തത്​ കാരണം രണ്ടാഴ്​ച മുമ്പ്​ മക്കളെ ക്ലാപ്പനയി​െല കുടുംബവീട്ടിലേക്ക്​ മാറ്റിയിരുന്നു. അവിടെയായിരുന്ന സൗമ്യ അഞ്ചുദിവസം മുമ്പ്​ വള്ളികുന്നത്തേക്ക്​ വന്നതാണ്​. രണ്ടു​ദിവസം സ്​റ്റേഷനിൽ രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. മറ്റുള്ള ദിവസം വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ശനിയാഴ്​ച ക്ലാപ്പനയിലേക്ക്​ വരുമെന്ന്​ അമ്മ പറഞ്ഞിരുന്നതായി മകൻ ഋഷികേശ്​ പറഞ്ഞു. ഇവിടേക്ക്​ പോകാനുള്ള യാത്രക്കിടെയാണ്​ അജാസി​​െൻറ വരവെന്ന്​ കരുതുന്നു.

ആയുധങ്ങൾ കൂടാതെ രണ്ട്​ കുപ്പിയിൽ പെട്രോളും രണ്ട്​ സിഗരറ്റ്​ ലൈറ്ററുമായാണ്​ അജാസ് വന്നത്​. വെട്ടിവീഴ്​ത്തിയ ശേഷമാണ്​ കാറിൽനിന്ന്​ പെട്രോൾ കൊണ്ടുവന്ന്​ സൗമ്യയുടെ ​ദേഹത്ത്​ ഒഴിച്ച്​ കത്തിച്ചത്​. രണ്ടാമത്തെ കുപ്പി​യിലെ പെട്രോൾ ഇയാൾ സ്വന്തം ദേഹത്തേക്ക്​ ഒഴി​െച്ചന്നാണ്​ കരുതുന്നത്​. തിരുവനന്തപുരത്ത്​ ​പോവുകയാണെന്ന്​ പറഞ്ഞ്​ വെള്ളിയാഴ്​ചയാണ്​ അജാസ്​ വീട്ടിൽനിന്ന്​ ഇറങ്ങിയതെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSowmya murderVallikunnam murder case
News Summary - Sowmya murder case-Kerala news
Next Story