Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗത്ത് സോൺ സോഫ്റ്റ്...

സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം

text_fields
bookmark_border
സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം
cancel

തിരുവനന്തപുരം; പോണ്ടിച്ചേരിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി . ​ഗ്രാന്റ് ഫൈനലിൽ തെലുങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ കിരീടം നേടിയത്. പുരുഷ വിഭാ​ഗത്തിൽ ആന്ധ്രാ പ്രദേശിനോട് 2-3 ന് പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി.

ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി അഞ്ചലി. പി ( വയനാട്)യും, പുരുഷ വിഭാ​ഗത്തിൽ അ​ക്ഷയ് രാജ് ( തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. സ്വരൂപ് ആർ ( പാലക്കാട് ) വനിതാ ടീമിന്റേയും, കുഞ്ഞുമാൻ പി.ബി ( പത്തനംതിട്ട ) പുരുഷ ടീമിന്റേയും കോച്ചുമായിരുന്നു.

ഫോട്ടോ കാപ്ഷൻ; പോണ്ടിച്ചേരിയിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ ടീമും, രണ്ടാം സ്ഥാനം നേടിയ പുരുഷൻമാരുടെ ടീമും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championshipSouth Zone softball
News Summary - South Zone softball championship for Kerala
Next Story